
മുംബൈ: 2026 സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് ബജാജ് ഫിന്‍സര്‍വ്. 2789 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30.5 ശതമാനം കൂടുതല്‍.
പ്രവര്‍ത്തന വരുമാനം 12.5 ശതമാനം ഉയര്‍ന്ന് 35439.08 കോടി രൂപയിലെത്തി. നികുതിയ്ക്ക് ശേഷമുള്ള ലാഭം മുന്‍പാദത്തെ അപേക്ഷിച്ച് 15 ശതമാനം ഉയര്‍ന്നപ്പോള്‍ വരുമാനം 3 ശതമാനം ഇടിഞ്ഞ് 36595.36 കോടി രൂപ.
കമ്പനി സ്വീകരിച്ച ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയവും ജനറല്‍ ഇന്‍ഷൂറന്‍സ് പ്രീമിയവും 9 ശതമാനം വീതം ഉയര്‍ന്നു. അതേസമയം തുടര്‍ച്ചയായി യഥാക്രമം 41 ശതമാനവും 20 ശതമാനവും ഇടിഞ്ഞു.
3.52 ശതമാനം ഇടിവില്‍ 1960.8 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്.