അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എയുഎം വളര്‍ച്ചാ തോത് തൃപ്തികരമല്ല: കുത്തനെ ഇടിഞ്ഞ് ബജാജ് ഫിനാന്‍സ് ഓഹരി

ന്യൂഡല്‍ഹി: ഡിസംബര്‍ പാദ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) വളര്‍ച്ച തൃപ്തികരമല്ലാത്തതിനാല്‍ ബജാജ് ഫിനാന്‍സ് ഓഹരി വ്യാഴാഴ്ച താഴ്ച വരിച്ചു. 7.17 ശതമാനം താഴ്ന്ന് 6100.05 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 2.3 ലക്ഷം രൂപയുടെ എയുഎമ്മാണ് ഡിസംബര്‍ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.

തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 27 ശതമാനം അധികം. അതേസമയം തൊട്ടുമുന്‍പാദത്തേക്കാള്‍ 5.5 ശതമാനം മാത്രമാണ് കൂടിയത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ 6000 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു.

7.3 ശതമാനം വളര്‍ച്ചയാണ് എയുഎമ്മില്‍ പ്രതീക്ഷിച്ചിരുന്നതെന്നും നിലവിലത്തേത് 200 ബേസിസ് പോയിന്റ് കുറവാണെന്നും ബ്രോക്കറേജ് സ്ഥാപനം പറയുന്നു. ഉത്സവ സീസണായതിനാല്‍ ശക്തമായ പാദമാണ് ഡിസംബറിലേത്. എയുഎമ്മിലെ കുറവ് വിപണി വിഹിതം നഷ്ടമായതിന്റെ സൂചനയാണ്.

മോതിലാല്‍ ഓസ്വാളും സമാന നിരീക്ഷണമാണ് നടത്തിയത്. എങ്കിലും വാങ്ങല്‍ റേറ്റിംഗാണ് അവരുടേത്. ബിസിനസ്സ് അപ്ഡേറ്റ് അനുസരിച്ച്, എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വര്‍ദ്ധനവാണ് ഉപഭോക്തൃ ഫ്രാഞ്ചൈസിയില്‍ രേഖപ്പെടുത്താന്‍ കമ്പനിയ്ക്കായി.

ഡിസംബര്‍ പാദ ഉപഭോക്തൃ ഫ്രാഞ്ചൈസി 3.1 ദശലക്ഷം വര്‍ദ്ധിച്ചു. പുതിയ വായ്പകള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 7.8 ദശലക്ഷമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.4 ശതമാനം വര്‍ധന.

നിക്ഷേപം 41 ശതമാനം ഉയര്‍ന്നിട്ടുണ്ട്. പണ ലഭ്യത മിച്ചം ഏകദേശം 12,750 കോടി രൂപ.

X
Top