എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ശക്തമായ ആസ്തി വളർച്ച രേഖപ്പെടുത്തി ബജാജ് ഫിനാൻസ്

മുംബൈ: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ പുതിയ വായ്പ ബുക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 6.3 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 7.94 ശതമാനം വർധിച്ച് 6.8 ദശലക്ഷമായതായി എൻബിഎഫ്സി പ്രമുഖനായ ബജാജ് ഫിനാൻസ് പറഞ്ഞു.

പ്രസ്തുത കാലയളവിൽ ബജാജ് ഫിനാൻസിന്റെ ഡെപ്പോസിറ്റ് ബുക്ക് 2021 സെപ്റ്റംബർ പാദത്തിലെ 28,720 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 39,400 കോടി രൂപയായി ഉയർന്നു. ഇത് 37% വളർച്ചയാണ് രേഖപ്പെടുത്തിയത്. കൂടാതെ കമ്പനിയുടെ ഉപഭോക്തൃ ഫ്രാഞ്ചൈസി 62.9 ദശലക്ഷമായി ഉയർന്നു.

ബജാജ് ഫിനാൻസിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (AUM) കഴിഞ്ഞ വർഷത്തെ 166,937 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 31% വർധിച്ച് 218,350 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ മൂലധന പര്യാപ്തത അനുപാതം (CRAR) 25.1 ശതമാനത്തിൽ തുടരുകയാണെന്ന് ബിഎഫ്എൽ അറിയിച്ചു.

വായ്പ നൽകുന്നതിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എൻബിഎഫ്സി കമ്പനിയാണ് ബജാജ് ഫിനാൻസ്. ഉപഭോക്തൃ വായ്പ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) വായ്പ, വാണിജ്യ വായ്പ, ഗ്രാമീണ വായ്പ, സ്ഥിര നിക്ഷേപങ്ങൾ, മൂല്യവർധിത സേവനങ്ങൾ എന്നിവയിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ബിഎസ്ഇയിൽ ബജാജ് ഫിനാൻസ് ഓഹരികൾ 0.67 ശതമാനം ഇടിഞ്ഞ് 7439.35 രൂപയിലെത്തി.

X
Top