നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ബജാജ് ഫിനാന്‍സ് ഒന്നാംപാദ പ്രവര്‍ത്തനഫലങ്ങള്‍; അറ്റാദായത്തില്‍ 20 ശതമാനം വര്‍ധന

മുംബൈ: ബജാജ് ഫിനാന്‍സ് 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4700 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 ശതമാനം ഉയര്‍ന്ന് 19254 കോടി രൂപ. അറ്റ പലിശ വരുമാനം 22 ശതമാനമുയര്‍ന്ന് 0227 കോടി രൂപയും അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 25 ശതമാനം ഉയര്‍ന്ന് 4.41 ലക്ഷം കോടി രൂപയുമാണ്.

4.7 ദശലക്ഷം ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തും നിക്ഷേപം 26 ശതമാനം വളര്‍ന്ന് 62774 കോടി രൂപയായതും റീട്ടെയ്ല്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനം എന്ന നിലയില്‍ കമ്പനിയുടെ ശക്തി വിളിച്ചോതുന്നതായി വിദഗ്ധര്‍ പറഞ്ഞു.

അതേസമയം മൊത്തം നിഷ്‌ക്രിയ ആസതി 0.86 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

X
Top