ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ബജാജ് ഓട്ടോയുടെ ഇരുചക്രവാഹന വിൽപ്പനയിൽ 5 ശതമാനം ഇടിവ്

മുംബൈ: 2022 ജൂലൈയിൽ മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി ബജാജ് ഓട്ടോ. കഴിഞ്ഞ മാസം ഇരുചക്രവാഹന നിർമ്മാതാവ് വിറ്റഴിച്ചത് 3,15,054 യൂണിറ്റാണ്. അതേസമയം, കമ്പനിയുടെ ആഭ്യന്തര ഇരുചക്രവാഹന വിൽപ്പന 1,56,232 യൂണിറ്റിൽ നിന്ന് 5 ശതമാനം വർധിച്ച് 1,64,384 യൂണിറ്റിലെത്തിയതായി ബജാജ് ഓട്ടോ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിൽ ആഭ്യന്തര, അന്താരാഷ്‌ട്ര വിപണികളിൽ വിറ്റ 38,547 യൂണിറ്റുകളെക്കാൾ വാണിജ്യ വാഹനങ്ങളുടെ (സിവി) വിൽപ്പന 3 ശതമാനം ഉയർന്ന് 39,616 യൂണിറ്റുകളായപ്പോൾ 2021 ജൂലൈയിലെ 3,69,116 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ കമ്പനിയുടെ മൊത്തം വിൽപ്പന 4 ശതമാനം ഇടിഞ്ഞ് 3,54,670 യൂണിറ്റുകളായി.

അതേപോലെ, 2022 ജൂലൈയിലെ വാഹന കയറ്റുമതി 15 ശതമാനം ഇടിഞ്ഞ് 1,71,714 യൂണിറ്റായി കുറഞ്ഞു. തിങ്കളാഴ്ച ബജാജ് ഓട്ടോയുടെ ഓഹരികൾ 1.50 ശതമാനത്തിന്റെ നേട്ടത്തിൽ 3,973.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top