എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ആക്‌സിസ് ബാങ്കിലെ 1,487 കോടി രൂപയുടെ ഓഹരികൾ വിറ്റ് ബെയിൻ ക്യാപിറ്റൽ

മുംബൈ: സ്വകാര്യമേഖല വായ്പദാതാവായ ആക്സിസ് ബാങ്കിന്റെ 0.54 ശതമാനം ഓഹരികൾ 1,487 കോടി രൂപയ്ക്ക് വിറ്റഴിച്ച് യുഎസ് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ ബെയ്ൻ ക്യാപിറ്റൽ. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയായിരുന്നു ഓഹരി വിൽപ്പന.

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ബാങ്കിന്റെ ഓഹരി മൂലധനത്തിന്റെ 0.54 ശതമാനം വരുന്ന 1,66,80,000 ഓഹരികൾ വിറ്റഴിച്ചതായി ബിഎസ്ഇയിൽ ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. ഓഹരിയൊന്നിന് ശരാശരി 891.38 രൂപ നിരക്കിൽ നടന്ന വില്പനയിലൂടെ ബെയ്ൻ ക്യാപിറ്റൽ 1,486.82 കോടി രൂപ സമാഹരിച്ചു.

ബിസി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് VII, ബിസി ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് III, ഇന്റഗ്രൽ ഇൻവെസ്റ്റ്‌മെന്റ് സൗത്ത് ഏഷ്യ IV എന്നി മൂന്ന് അഫിലിയേറ്റുകൾക്ക് വഴി ബാങ്കിന്റെ 4.24 ശതമാനം ഓഹരികൾ ബെയിൻ ക്യാപിറ്റൽ കൈവശം വച്ചിരുന്നു. അതേസമയം ബുധനാഴ്ച ആക്സിസ് ബാങ്കിന്റെ ഓഹരികൾ 1.02 ശതമാനം ഇടിഞ്ഞ് 863.75 രൂപയിലെത്തി.

X
Top