കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

മുംബൈ: ഓഹരി വിപണിയിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റ സൺസ് എത്തുന്നു. 2025 സെപ്തംബറോടെ ടാറ്റ സൺസിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

11 ലക്ഷം കോടി രൂപയാണ് നിലവിൽ ടാറ്റ സൺസിന്റെ വിപണിമൂല്യം. ഇതിൽ 5 ശതമാനം ഓഹരി ഐ.പി.ഒയിലൂടെ വിറ്റഴിക്കുമ്പോൾ തന്നെ അത് 55,000 കോടി രൂപ വരും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആകും.

എൽ.ഐ.സിയുടെ 2022ലെ 21,000 കോടി രൂപയാണ് നിലവിൽ റെക്കാഡ്. അതിന് മുമ്പ് പേടിഎമ്മായിരുന്നു മുന്നിലുണ്ടായിരുന്നത്. 2021ൽ പേടിഎമ്മിന് 18,300 കോടി രൂപയുടെ റെക്കാഡാണ് എൽ.ഐ.സി പിന്നിലാക്കിയത്.

കഴിഞ്ഞദിവസം റിസർവ് ബാങ്ക് പുറത്തുവിട്ട എൻ.ബി.എഫ്.സി അപ്പർ ലെയർ പട്ടികയിൽ ടാറ്റ സൺസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പർ ലെയറിൽ പെടുന്ന കമ്പനികൾ 5 വർഷത്തേക്ക് പ്രവർത്തന മാനദണ്ഡങ്ങളും സാമ്പത്തിക അച്ചടക്കവും പാലിക്കണം. ഇതിന്റെ ഭാഗമായി മൂന്ന് വർഷത്തിനകം ഐ.പി.ഒയും നടത്തണമെന്ന നിബന്ധന ഉള്ളതിനാലാണ് ടാറ്റ സൺസും ഓഹരിയിൽ ലിസ്റ്റ് ചെയ്യേണ്ടി വരുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവിട്ട അപ്പർ ലെയറിൽ റിസർവ് ബാങ്ക് ടാറ്റ സൺസ് ഉൾപ്പെടുത്തിയിരുന്നില്ല. ടാറ്റ സൺസിന് പുറമെ ഉപസ്ഥാപനമായ ടാറ്റ കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസും പുതിയ എൻ.ബി.എഫ്.സി അപ്പർ ലെയർ ലിസ്റ്റിലുണ്ട്.

പഴയ ടാറ്റ മോട്ടോഴ്സ് ഫിനാൻസ് ലിമിറ്റഡ് ആയിരുന്ന ഇപ്പോഴത്തെ ടി.എം.എഫ്. ബിസിനസ് സർവീസസിന്റെ പുനസംഘടന നടക്കുന്നതിനാൽ അപ്പർ ലെയർ ലിസ്റ്റിൽ നിന്ന് ഒഴിവായി.

ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, മുൻ ചെയർമാൻ രത്തൻ ടാറ്റ എന്നിവർക്ക് ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ താത്പര്യമില്ലെന്നാണ് സൂചന. അപ്പർ ലെയറിൽ നിന്ന് പുറത്തുകടക്കാനും ഐ.പി.ഒ ഒഴിവാക്കാനും ടാറ്റാ സൺസ് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ലിസ്റ്റിലുള്ള ടാറ്റ കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസിനെ ടാറ്റ കാപ്പിറ്റലിൽ ലയിപ്പിക്കാനും ശ്രമമുണ്ട്.

X
Top