ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

445 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്ത് ആക്സിസ് എനർജി

ഡൽഹി: ബ്രൂക്ക്ഫീൽഡ് റിന്യൂവബിൾസുമായി സഹകരിച്ച് രാജസ്ഥാനിൽ 445 മെഗാവാട്ട് സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്തതായി ആക്സിസ് എനർജി വെഞ്ചേഴ്‌സ് ഇന്ത്യ ശനിയാഴ്ച അറിയിച്ചു. ഇന്ത്യയിൽ 5 ഗിഗാവാട്ട് (GW) വലിയ യൂട്ടിലിറ്റി റിന്യൂവബിൾ എനർജി പോർട്ട്‌ഫോളിയോ സ്ഥാപിക്കുന്നതിനായി ബ്രൂക്ക്ഫീൽഡ് റിന്യൂവബിൾസുമായി ഒപ്പുവച്ച സംയുക്ത സംരംഭ പ്ലാറ്റ്‌ഫോമായ എബിസി റിന്യൂവബിൾസിന്റെ ഭാഗമാണ് പദ്ധതിയെന്ന് ആക്‌സിസ് എനർജി വെഞ്ചേഴ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

എബിസി റിന്യൂവബിൾസ് പ്ലാറ്റ്‌ഫോമിന് കീഴിൽ ആക്‌സിസ് എനർജിയും ബ്രൂക്ക്‌ഫീൽഡ് റിന്യൂവബിളും 6 മാസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് ഈ 445 മെഗാവാട്ട് സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്തതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പദ്ധതിയുടെ സാമ്പത്തിക വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വ്യവസായ കണക്കുകൾ പ്രകാരം ഓരോ 1 മെഗാവാട്ട് സോളാർ ശേഷി സ്ഥാപിക്കുന്നതിന് 4.5 കോടിയിലധികം രൂപയുടെ നിക്ഷേപം ആവശ്യമാണ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ആക്സിസ് എനർജി കാറ്റ്, സൗരോർജ്ജ പദ്ധതികളുടെ ഒരു ഡെവലപ്പറാണ്.

X
Top