
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റാദായം ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 6,304 കോടി രൂപയിൽ നിന്ന് 3% ഉയർന്ന് 6,490 കോടി രൂപയിലെത്തി.
സമാന കാലയളവിൽ അറ്റപലിശ വരുമാനം (NII) 5% ഉയർച്ചയോടെ 14,287 കോടി രൂപയിലെത്തി. ഇത് YoY അടിസ്ഥാനത്തിൽ 5%, ക്വാർട്ടർ-ഓൺ-ക്വാർട്ടർ (QoQ) അടിസ്ഥാനത്തിൽ 4% എന്നിങ്ങനെയുള്ള വർധനവാണ്. ഇതേ സമയത്ത് Profit After Tax (PAT) 5,090 കോടി രൂപയിൽ നിന്ന് 27% വളർച്ച കൈവരിച്ചു.
2025 ഡിസംബർ പാദത്തിൽ അറ്റപലിശ മാർജിൻ (NIM) 3.64% എന്ന തോതിലാണ്. ഇക്കാലയളവിൽ ബാങ്ക് 32,724 കോടി രൂപയുടെ പലിശ വരുമാനം നേടി. ഇത് തൊട്ടു മുമ്പത്തെ വർഷത്തെ സമാന പാദത്തിലെ 30,954 കോടി രൂപയേക്കാൾ 4.3% ഉയർച്ചയാണ്.
2025 ഡിസംബർ പാദത്തിൽ ബാങ്കിന്റെ ആകെയുള്ള നിഷ്ക്രിയ ആസ്തി, അറ്റ നിഷ്ക്രിയ ആസ്തി (Gross NPA & Net NPA) എന്നിവ യഥാക്രമം 1.40%, 0.42% എന്നിങ്ങനെയാണ്. തൊട്ടു മുമ്പത്തെ 2025 സെപ്റ്റംബർ പാദത്തിൽ ഇവ യഥാക്രമം 1.46%, 0.44% എന്നിങ്ങനെ താരതമ്യേന ഉയർന്നു നിന്നിരുന്നു.
2025 ഡിസംബർ 31 പ്രകാരമുള്ള കണക്കുകളിൽ ബാങ്കിന്റെ ബാലൻസ് ഷീറ്റ് YoY അടിസ്ഥാനത്തിൽ 15% വളർന്ന് 17,52,171 കോടി രൂപയിലെത്തി. ഇതേ കാലയളവിൽ ‘Month End’ അടിസ്ഥാനത്തിൽ 15% എന്ന തോതിൽ നിക്ഷേപ വളർച്ച കൈവരിക്കാൻ സാധിച്ചു.
എം.ഡിയുടെ പ്രതികരണം
സൊല്യൂഷനുകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ബാങ്കിന് വളർച്ച നേടാൻ സഹായകമായതെന്ന് ആക്സിസ് ബാങ്ക് എം.ഡി & സി.ഇ.ഒ അമിതാഭ് ചൗധരി പറഞ്ഞു.
വായ്പകളുടെ ലഭ്യത എളുപ്പമാക്കിയതും, ഡിജിറ്റൽ ബാങ്കിങ് അനുഭവങ്ങൾ നൂതനമാക്കിയതും നേട്ടമായി. ബാങ്കിന്റെ പ്ലാറ്റ്ഫോമുകൾ കൂടുതൽ ആധുനികവൽക്കരിച്ച്, സ്മാർട്ടായ, വിപ്ലവകരമായ സൊല്യൂഷനുകൾ തുടർന്നും കസ്റ്റമേഴ്സിന് നൽകുമെന്നും അദ്ദേഹം അറിയിച്ചു.






