റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ആക്‌സിസ് ബാങ്ക് രണ്ടാംപാദ അറ്റാദായത്തില്‍ 26 ശതമാനത്തിന്റെ ഇടിവ്

മുംബൈ: പ്രതീക്ഷിച്ചതിലും മോശം രണ്ടാംപാദ ഫലങ്ങളാണ് പ്രമുഖ സ്വകാര്യ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. 5090 കോടി രൂപയാണ് അറ്റാദായം. കിട്ടാകടത്തിനായുള്ള പ്രൊവിഷനിംഗ് വര്‍ദ്ധിച്ചതിനാല്‍ അറ്റാദായം പ്രതീക്ഷിച്ചതിലും താഴെയായി. നേരത്തെ അനലിസ്റ്റുകള്‍ 5911 കോടി രൂപ അറ്റാദായം പ്രവചിച്ചിരുന്നു.

വരുമാനം 1 ശതമാനം ഉയര്‍ന്ന് 37595 കോടി രൂപ.നിഷ്‌ക്രിയ ആസ്തിയും അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 1.46 ശതമാനവും 0.44 ശതമാനവുമാണ്. മുന്‍പാദത്തില്‍ ഇത് യഥാക്രമം 1.57 ശതമാനവും 0.45 ശതമാനവുമായിരുന്നു. മൊത്തം സ്ലിപ്പേജ് 5696 കോടി രൂപയാണെന്നും ഇത് മുന്‍പാദത്തെ 8200 കോടി രൂപയെ അപേക്ഷിച്ച് കുറവാണെന്നും ബാങ്ക് പറഞ്ഞു.

അതേസമയം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 4443 കോടി രൂപയെ അപേക്ഷിച്ച് കൂടുതലാണ്. മുന്‍പാദത്തെ അപേക്ഷിച്ച് കൂട്ടിച്ചേര്‍ത്ത നിഷ്‌ക്രിയ ആസ്തികള്‍ കുറവാണ്. അതേസമയം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കൂടി. ബാങ്ക് ഓഹരി 0.61 ശതമാനം ഇടിഞ്ഞ് 1169.60 രൂപയിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്

X
Top