അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മികച്ച ഒന്നാംപാദ ഫലങ്ങള്‍: നേട്ടമുണ്ടാക്കി ഔഫിസ് സ്പേസ് സൊല്യൂഷന്‍സ്

മുംബൈ: ഔഫിസ് സ്‌പേസ് സൊല്യൂഷന്‍സ് ഒന്നാംപാദ അറ്റാദായം  233% വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 10 കോടി രൂപയായി. മാത്രമല്ല 335 കോടി രൂപയുടെ ശക്തമായ പ്രവര്‍ത്തന വരുമാനവും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 30% വളര്‍ച്ചയാണ്.

എബിറ്റ മാര്‍ജിന്‍ 37.8% ആണ്. എന്റര്‍പ്രൈസ് ക്ലയന്റുകള്‍, അനുബന്ധ സേവനങ്ങള്‍, പ്രവര്‍ത്തന കാര്യക്ഷമത എന്നിവയാണ് മികച്ച പ്രകടനത്തിന് പിന്നിലെന്ന് കമ്പനി പറയുന്നു.

പ്രവര്‍ത്തനപരമായി, മുന്നേറ്റം ശക്തമായി തുടരുന്നു. സീറ്റ് ശേഷിയിലെ വര്‍ഷം തോറും 40% വളര്‍ച്ച, ഞങ്ങളുടെ വിപുലീകരണ തന്ത്രത്തിന്റെ ശക്തിയും സ്‌കേലബിളിറ്റിയും അടിവരയിടുന്നു, ഔഫിസ് സ്പേസ് സൊല്യൂഷന്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അമിത് രമണി പറഞ്ഞു.

കമ്പനി ഓഹരി 3.46 ശതമാനമുയര്‍ന്ന് 577.85 രൂപയിലാണുള്ളത്. എസ്ബിഐ സെക്യൂരിറ്റീസിലെ ടെക്നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് സുദീപ് ഷാ പറയുന്നതനുസരിച്ച് ഓഹരിയുടെ മൊത്തത്തിലുള്ള ട്രെന്‍ഡ് ബെയറിഷാണ്. 550-55 എന്ന പ്രധാന സപ്പോര്‍ട്ട് സോണില്‍ നിന്നാണ് ചൊവ്വാഴ്ച ഓഹരി മുന്നേറ്റം കുറിച്ചത്.

ഈ സോണ്‍ ശക്തമായ പിന്തുണയായി പ്രവര്‍ത്തിക്കും. ഓഹരി 500 രൂപയിലേയ്ക്ക് വീഴാനും സാധ്യതയുണ്ട്.

X
Top