10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍ഫോര്‍ഡ് വീണ്ടും ഇന്ത്യയിലേയ്ക്ക്, എഞ്ചിന്‍ നിര്‍മ്മാണത്തിനായി 3250 കോടി രൂപ നിക്ഷേപിക്കുംഓരോ ശമ്പളക്കമ്മീഷനും നടപ്പിലാക്കിയ ശരാശരി വേതന, പെന്‍ഷന്‍ വര്‍ദ്ധനവ് 27 ശതമാനംജോലിക്ക് മികച്ച കൂലി നൽകുന്ന സംസ്ഥാനം ഇതാണ്

ഓരോ ശമ്പളക്കമ്മീഷനും നടപ്പിലാക്കിയ ശരാശരി വേതന, പെന്‍ഷന്‍ വര്‍ദ്ധനവ് 27 ശതമാനം

ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിനായി ഇന്ത്യ ഇതിനോടകം ഏഴ് ശമ്പള കമ്മീഷനുകള്‍ (CPC) രൂപീകരിച്ചു. ജീവിതച്ചെലവിനും സാമ്പത്തിക മാറ്റങ്ങള്‍ക്കും അനുസൃതമായി ശമ്പളം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. ഇത് പ്രകാരം, പൂര്‍ത്തിയായ ആറ് കമ്മീഷനുകള്‍ ഓരോന്നും ശരാശരി 27 ശതമാനം വേതന വര്‍ദ്ധനവ് നടപ്പിലാക്കി.

പണപ്പെരുപ്പം കൂടി കണക്കിലെടുത്ത ശമ്പള, പെന്‍ഷന്‍ വര്‍ദ്ധനവാണിത്. ഇതില്‍ ജീവനക്കാരേക്കാളേറെ നേട്ടമുണ്ടാക്കിയത് പെന്‍ഷന്‍ പറ്റിയവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്രസര്‍ക്കാറിന്റെ പെന്‍ഷന്‍ ചെലവ് 1999 സാമ്പത്തികവര്‍ഷത്തില്‍ 46 ശതമാനമായി ഉയര്‍ന്നപ്പോള്‍ 2010 ല്‍ ഇത് 70 ശതമാനവും 2017 ല്‍ 35.8 ശതമാനവുമാണ്.

രണ്ടാം പേ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1957-59 വര്‍ഷത്തില്‍ 39.6 കോടി രൂപയാണ് ചെലവഴിച്ചതെങ്കില്‍ 2014-15 വര്‍ഷത്തില്‍ ഏഴാം ശമ്പള കമ്മീഷന്റെ കാര്യത്തില്‍ ഇത് 1 ലക്ഷം കോടി രൂപയായി. ഓരോ കമ്മീഷനും നടത്തിയ വര്‍ദ്ധനവ് ശരാശരി 27 ശതമാനമായിരിക്കെ ആറാം കമ്മീഷന്‍ (2006-08) കൂടുതല്‍ ഉദാരമതിയായി. 54 ശതമാനം വര്‍ദ്ധനവാണിവര്‍ നടത്തിയത്.

ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ വരുന്നത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 3.56 ദശലക്ഷം ആയ സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ബജറ്റിന്റെ 8.7 ശതമാനമാണ് ശമ്പള, പെന്‍ഷന്‍ ഇനത്തിലേയ്ക്ക് മാറ്റിവയ്ക്കപ്പെടുന്നത്. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍. കമ്മീഷന്റെ ശുപാര്‍ശകള്‍ 2026 ല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത 10 വര്‍ഷത്തെ ശമ്പള തോത് ഇതില്‍ ഉള്‍പ്പെടുന്നു.

X
Top