
ന്യൂഡല്‍ഹി: അവന്യൂ സുപ്പര്‍മാര്‍ട്ട്‌സ് ഓഹരി തിങ്കളാഴ്ച 4 ശതമാനം താഴ്ന്ന് 3523.40 രൂപയിലെത്തി. മാര്‍ജിന്‍ 8.4 ശതമാനത്തില്‍ നിന്നും 7.3 ശതമാനമായി കുറഞ്ഞതും ചരക്ക് വില്‍പനയിലെ മന്ദഗതിയിലുള്ള വീണ്ടെടുപ്പുമാണ് വിനയായത്.
നുവാമ 3913 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഹോള്‍ഡ് റേറ്റിംഗാണ് നല്‍കുന്നത്. മോതിലാല്‍ ഓസ്വാള്‍ 3895 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു.10,337 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ നാലാംപാദ വരുമാനം.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ധനവ്. അറ്റാദായം എട്ട് ശതമാനം ഉയര്‍ന്ന് 505.21 കോടി രൂപ.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 466.35 കോടി രൂപയായിരുന്നു അറ്റാദായം. തുടര്‍ച്ചയായി നോക്കുമ്പോള്‍ വരുമാനവും അറ്റാദായവും കുറഞ്ഞു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 11,304.58 കോടി രൂപ വരുമാനവും 641.07 കോടി രൂപ അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചെലവ് കഴിഞ്ഞ വര്‍ഷത്തിലെ 7999.03 കോടി രൂപയില്‍ നിന്ന് മുന്‍ പാദത്തില്‍ 9709.20 കോടി രൂപയായിട്ടുണ്ട്. മാര്‍ജിന്‍ 2022 മാര്‍ച്ചിലെ 8.6 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായി കുറഞ്ഞപ്പോള്‍ എബിറ്റ 5.5 ശതമാനം ഉയര്‍ന്ന് 783 കോടി രൂപയിലെത്തി.
ലഘൂകരിക്കുകയും അത് വ്യാപാരകമ്മിയില്‍ പ്രതിഫലിക്കുകയുമായിരുന്നു.