തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അവന്യൂ സൂപ്പര്‍ മാര്‍ക്കറ്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: റീട്ടെയില്‍ ശൃംഖലയായ ഡിമാര്‍ട്ടിന്റെ ഉടമസ്ഥരായ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡ് ഓഹരികള്‍ ഇന്ന് അര ശതമാനം ഉയര്‍ന്ന് 4,468.70 രൂപയിലായിരുന്നു.രാവിലെ 9.30ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സ്‌ക്രിപ്റ്റ് 4,500 രൂപയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 10 ശതമാനം നേട്ടം കൈവരിച്ച ഓഹരി എന്നാല്‍ ഈ വര്‍ഷം 4.5 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.

2023 സാമ്പത്തികവര്‍ഷം ആദ്യപാദത്തിലെ മികവ് രണ്ടാം പാദത്തിലും തുടര്‍ന്നതാണ് പ്രകടനത്തിന് സഹായിച്ചത്. ആദ്യപാദത്തില്‍ 5,218.15 കോടി രൂപ നേടിയ രണ്ടാം പാദത്തില്‍ 7,649.64 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു. നിലവില്‍ 302 ഡിമാര്‍ട്ട് സ്‌റ്റോറുകളുണ്ടെന്നും കമ്പനി എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.

പ്രമുഖ ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദറിന്റെ വാങ്ങല്‍ നിര്‍ദ്ദേശം സ്‌റ്റോക്കിന് ലഭ്യമായിട്ടുണ്ട്. 5118 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഓരോ ഇടിവും വന്‍ വിലയിലേയ്ക്കുള്ള അവസരമാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

ഉത്സവസീസണ്‍ സജീവമാകുന്നതോടെ വളര്‍ച്ചയില്‍ പുതിയ നാഴികക്കല്ല് താണ്ടാനാകും. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലച്ചതിനെ തുടര്‍ന്നാണിത്. 2022-25 സാമ്പത്തികവര്‍ഷങ്ങളില്‍ 42 ശതമാനം സിഎജിആര്‍ നികുതി കഴിച്ചുള്ള വരുമാന വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശതകോടീശ്വരനും പ്രമുഖ നിക്ഷേപകനുമായ രാധാകിഷന്‍ ദമാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് അവന്യൂ. 292632.22 കോടി വിപണി മൂല്യമുള്ള സ്ഥാപനം ഒരു ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, ഛത്തീസ്ഗഡ്, എന്‍സിആര്‍, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി അടിസ്ഥാന ഭവന, വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍ റീട്ടെയില്‍ ചെയ്യുന്നു.

X
Top