കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

നികുതി ഇളവ്: വാഹനം, റിയല്‍ എസ്‌റ്റേറ്റ്, ഉപഭോക്തൃ ഉത്പന്ന ഓഹരികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: വ്യക്തിഗത ആദായനികുതി പരിധി 5 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വാഹന, അനുബന്ധ ഓഹരികള്‍ നേട്ടമുണ്ടാക്കി. നീക്കം പണലഭ്യത ഉറപ്പാക്കും എന്നതിനാലാണ് ഇത്. ഭാരത് ഫോര്‍ജ്, ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, അശോക് ലെയ്ലാന്‍ഡ്, ടാറ്റ മോട്ടോഴ്സ് എന്നിവ 1 മുതല്‍ 3 ശതമാനം വരെ ഉയര്‍ന്നത്.

നിഫ്റ്റി ഉപഭോഗ സൂചികയും ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ട്രെന്റ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ടാറ്റ കണ്‍സ്യൂമര്‍, പേജ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, ഡാബര്‍ എന്നിവയുടെ ഉയര്‍ച്ച 1.5 മുതല്‍ 5 ശതമാനം വരെയാണ്. നൈക്കയുടെ മാതൃസ്ഥാപനമായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സ് ലിമിറ്റഡ് 2.45 ശതമാനം കരുത്താര്‍ജ്ജിച്ചു.

നിഫ്റ്റി റിയല്‍റ്റിയുടെ നേട്ടം 1.87 ശതമാനം. ഒബ്റോയ് റിയല്‍റ്റി, ലോധ, ബ്രിഗേഡ് എന്റര്‍പ്രൈസസ്, ഡിഎല്‍എഫ് എന്നിവ 2-3 ശതമാനം വളര്‍ച്ച കൈവരിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുള്ള വിഹിതം വര്‍ധിച്ചതും തുണയായി.

ഉപഭോക്തൃ വിവേചനാധികാര സൂചികയിലെ വര്‍ധനവ് 1.24 ശതമാനം. നേട്ടം കൈവരിച്ച ഓഹരികള്‍, വിശാല്‍ ഫാബ്രിക്‌സ്,മാരത്തണ്‍ റിയാലിറ്റി, ഇന്ത്യന്‍ ഹോട്ടല്‍സ്. അദായ നികുതി ഇളവ്, ഉപഭോക്തൃ കമ്പനികള്‍ നേരിടുന്ന മാര്‍ജിന്‍ സമ്മര്‍ദ്ദത്തില്‍ കുറവുണ്ടാക്കിയേക്കും.

അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും താഴ്ന്ന അളവുകളുമാണ് ഉപഭോക്തൃ കമ്പനികളില്‍ മാര്‍ജിന്‍ സങ്കോചം സൃഷ്ടിച്ചത്. ‘വ്യക്തിഗത ആദായനികുതി ഘടനയുടെ യുക്തിസഹമാക്കല്‍ രണ്ട് കാര്യങ്ങളിലേക്കാണ് നയിക്കുന്നത് – ഇടത്തരക്കാരില്‍, പ്രത്യേകിച്ച് യുവ നികുതിദായകരില്‍ ഡിസ്‌പോസിബിള്‍ വരുമാനം അധികരിക്കും. കൂടാതെ നീക്കം ആഭ്യന്തര ഉപഭോഗത്തിന് ഉത്തേജനം നല്‍കും ”അക്യൂട്ട് റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് ചീഫ് അനലിറ്റിക്കല്‍ ഓഫീസര്‍ സുമന്‍ ചൗധരി പറഞ്ഞു.

X
Top