കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി

തിരുവനന്തപുരം: കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളില്‍നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം.

അഞ്ചുവർഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെർമിറ്റിന് 300 രൂപയാണ്.

സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേർത്ത സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെർമിറ്റ് നല്‍കാൻ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിർത്തതിനെത്തുടർന്ന് പെർമിറ്റ് വ്യവസ്ഥ കർശനമാക്കി, ഫീസ് ഉയർത്തുകയായിരുന്നു.

നിലവിലെ ജില്ലാ പെർമിറ്റില്‍ അതിർത്തി ജില്ലകളിലേക്ക് 20 കിലോമീറ്റർ കടക്കാൻ അനുമതിയുണ്ടായിരുന്നു.

സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റർ എന്ന വേഗപരിധി ഉയർത്തിയിട്ടില്ല.

X
Top