Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ദുരന്തനിവാരണത്തിന് ഓട്ടോണമസ് ഡ്രോണുമായി വിദ്യാർത്ഥികൾ

കോഴിക്കോട്: പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം പറന്നുയരുന്ന ക്വാഡ്കോപ്റ്റർ വികസിപ്പിച്ചെടുത്ത എൻഐടി കാലിക്കറ്റിലെ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം. ‘ടീം പറവൈ’ എന്ന പേരിലുള്ള വിദ്യാർത്ഥി കൂട്ടായ്മയാണ് സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾക്കായി രൂപകല്പന ചെയ്ത ഈ ഡ്രോൺ, ചെന്നൈയിൽ നടന്ന എസ്എഇ എയറോത്തോൺ 2025-ൽ അവതരിപ്പിച്ചത്.

ഇതിന്റെ സാങ്കേതിക മികവും ദുരന്തനിവാരണ രംഗത്തെ സാധ്യതകളും വിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റി. ബിടെക് വിദ്യാർത്ഥികളായ ധനുഷ്, ഡഫി, രെഹാൻ, ഇൻസാഫ്, ജിയാവന്ത്, രാഹുൽ എന്നിവരാണ് ടീം പറവൈയുടെ ഭാഗമായി ഈ പദ്ധതി വികസിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച 15 അംഗ സംഘമാണ് കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തന ഏജൻസികളെ സഹായിക്കാൻ കഴിയുന്ന ഒരു കോംപാക്ട് ഏരിയൽ സിസ്റ്റം രൂപകല്പന ചെയ്തത്.  

മത്സരം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ടീം, ഡിസൈൻ പൂർത്തിയാക്കി സിസ്റ്റം സംയോജനം വിജയകരമായി നടത്തിയത്. കോകോസ്.എഐ എന്ന സ്ഥാപനം സാമ്പത്തികമായും സാങ്കേതികമായും ഈ പ്രോജക്ടിന് പിന്തുണ നൽകി. ഇവരുടെ ഗവേഷണ വിഭാഗം വിദ്യാർഥികളുമായി ചേർന്ന് ഡ്രോണിന്റെ കൃത്യതയും നടപ്പാക്കലും ഉറപ്പാക്കി. രണ്ട് കിലോഗ്രാം ഭാരമുള്ള ഈ ഡ്രോൺ, കാർബൺ ഫൈബർ സംയോജിത വസ്തുക്കളും ത്രിമാന പ്രിന്റഡ് പിഎ 12-ഉം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് ഡ്രോണിന് ഭാരം കുറവും ഈട് നിൽപ്പും ഉറപ്പാക്കുന്നു. യഥാർത്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ നിരവധി പ്രത്യേകതകൾ ഈ ക്വാഡ്കോപ്റ്ററിനുണ്ട്.

X
Top