ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പ്രതിമാസ വിൽപനയിൽ ചരിത്ര നേട്ടവുമായി ഹ്യുണ്ടേയ്

ബെംഗളൂരു: സെപ്റ്റംബർ മാസ വിൽപനയിൽ ചരിത്ര നേട്ടവുമായി ഹ്യുണ്ടേയ് മോട്ടർ ഇന്ത്യ ലിമിറ്റഡ്. ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയായ 71641 യൂണിറ്റാണ് ഹ്യുണ്ടേയ്ക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ലഭിച്ചത്.

കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണ് ഇതെന്ന് ഹ്യുണ്ടേയ് അറിയിക്കുന്നത്. 54241 യൂണിറ്റ് പ്രദേശിക വിൽപനയും 17400 യൂണിറ്റ് കയറ്റുമതിയും ചേർന്നാണ് 71641 യൂണിറ്റ്.

കഴിഞ്ഞ വർഷം സെപ്റ്റംബറെ അപേക്ഷിച്ച് വിൽപന 13.35 ശതമാനം വർധിച്ചു. പ്രദേശിക വിൽപന 9.13 ശതമാനം വർധിച്ചപ്പോൾ കയറ്റുമതി 28.87 ശതമാനം വർധിച്ചു.

വാഹന വിൽപനയുടെ 65 ശതമാനവും എസ്‍യുവികളാണ് എന്നാണ് കമ്പനി പറയുന്നത്.

അടുത്തിടെ വിപണിയിൽ എത്തിയ ഹ്യുണ്ടേയ് എക്സ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

X
Top