കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് വാഹന അനുബന്ധ ഓഹരി

മുംബൈ: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 11 നിശ്ചയിച്ചിരിക്കയാണ് വാഹന അനുബന്ധ കമ്പനിയായ സ്റ്റീല്‍ സ്ട്രിപ് വീല്‍സ് ലിമിറ്റഡ്. 5 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപയുള്ള 5 ഓഹരികളായാണ് വിഭജിക്കപ്പെടുക. കഴിഞ്ഞ ഒരു വര്‍ഷമായി തകര്‍ച്ച നേരിടുന്ന ഓഹരിയാണ് സ്റ്റില്‍ സ്ട്രിപ്പിന്റേത്.

ഒരു വര്‍ഷത്തില്‍ 16.58 ശതമാനവും 2022 ല്‍ മാത്രം 11.74 ശതമാനവും ഇടിവ് നേരിട്ടു. ഒക്ടോബര്‍ 2021 ല്‍ രേഖപ്പെടുത്തിയ 964 രൂപയാണ് 52 ആഴ്ച ഉയരം. ജനുവരി 2022 ലെ 676.70, 52 ആഴ്ച താഴ്ചയാണ്. 52 ആഴ്ച ഉയരത്തില്‍ നിന്ന് 21.69 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്ന് 11.55 ശതമാനം നേട്ടത്തിലുമാണ് ഓഹരി.

3.47 ശതമാനം താഴ്ന്ന് 754.90 രൂപയിലാണ് വ്യാഴാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തത്. 2,363.51 കോടി രൂപ വിപണി മൂല്യമുള്ള സ്റ്റീല്‍ സ്ട്രിപ്‌സ് വീല്‍സ് ലിമിറ്റഡ്, ഓട്ടോ അനുബന്ധ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. സ്റ്റീല്‍, അലോയ് ഓട്ടോമോട്ടീവ് വീലുകളുടെ രൂപകല്പനയിലും നിര്‍മ്മാണത്തിലും മുന്‍നിരക്കാരാണ്.

ചണ്ഡീഗഡിലെ ആസ്ഥാനത്തിന് പുറമെ ഡാപ്പര്‍ (പഞ്ചാബ്), ഒറഗദം (ചെന്നൈ), ജംഷഡ്പൂര്‍ (ജാര്‍ഖണ്ഡ്), മെഹ്‌സാന (ഗുജറാത്ത്), സറൈകേല (ജാര്‍ഖണ്ഡ്) എന്നിവിടങ്ങളില്‍ പ്രൊഡക്ഷന്‍ പ്ലാന്റുകളുണ്ട്. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 13.04 ശതമാനം താഴ്ന്ന് 54.61 കോടി രൂപയായി കുറഞ്ഞു. അതേസമയം വില്‍പന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 12.84 ശതമാനം വര്‍ദ്ധിപ്പിച്ച 1081.09 കോടി രൂപയാക്കാനായി.

X
Top