ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ മാന്‍മെക്കിനെ ഓസ്ട്രേലിയന്‍ കമ്പനി ഏറ്റെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷനെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റലണ്‍ സൊല്യൂഷന്‍സ് ഏറ്റെടുത്തു.

ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മാന്‍മെക്ക് സ്മാര്‍ട്ട് സൊല്യൂഷന്‍സ്.

വാണിജ്യ സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന കമ്പനിയാണ് സെന്‍റലണ്‍ സൊല്യൂഷന്‍സ്. ഡാറ്റാ മാനേജ്മന്‍റ്, ക്ലൗഡ്, ഈആര്‍പി, സിആര്‍എം എന്നീ മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം.

മാന്‍മെക്കിനെ ഏറ്റെടുത്തതിലൂടെ വളര്‍ച്ചയുടെയും നൂതനത്വത്തിന്‍റെയും പുതിയ ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് സെന്‍റലണ്‍ സൊല്യൂഷന്‍സിന്‍റെ സിഇഒ അജിത് സ്റ്റീഫന്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ബിസനസ് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച സേവനം ഇതിലൂടെ വാഗ്ദാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യയിലെ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അത് വാണിജ്യപരമായി ഉപയോഗിക്കാനുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ ഏറ്റെടുക്കല്‍.

ആഗോള വിശ്വാസ്യതയുള്ള ബ്രാന്‍ഡെന്ന നിലയില്‍ കൂടുതല്‍ മേഖലകളിലേക്ക് കടക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

X
Top