ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

അരബിന്ദോ ഫാർമയുടെ ലാഭത്തിൽ ഇടിവ്

മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 770 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 32.4 ശതമാനം കുറഞ്ഞ് 520.5 കോടി രൂപയായതായി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അരബിന്ദോ ഫാർമ അറിയിച്ചു. അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.4 ശതമാനം വർധിച്ച് 6,236 കോടി രൂപയായി.

തങ്ങളുടെ വളർച്ചാ സ്തംഭങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിനിടയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചതായും, ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ നിക്ഷേപം ആരോഗ്യകരമായ വേഗതയിൽ തുടർന്നതായും കമ്പനിയുടെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ നിത്യാനന്ദ റെഡ്ഡി പറഞ്ഞു.

2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ യുഎസ് വിഭാഗത്തിൽ നിന്നുള്ള വരുമാനം 10.8 ശതമാനം വർധിച്ച് 2,971.1 കോടി രൂപയായപ്പോൾ യൂറോപ്പിലെ വരുമാനം 2.2 ശതമാനം കുറഞ്ഞ് 1,548.1 കോടി രൂപയായി. ഏകീകൃത വരുമാനത്തിന്റെ 24.8 ശതമാനം സംഭാവന ചെയ്തത് കമ്പനിയുടെ യൂറോപ്പ് ഫോർമുലേഷനുകളാണ്.

X
Top