ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ജിഎൽഎസ് ഫാർമയുടെ ഓഹരികൾ ഏറ്റെടുത്ത് അരബിന്ദോ ഫാർമ

മുംബൈ: ജിഎൽഎസ് ഫാർമയുടെ ഓഹരികൾ ഏറ്റെടുത്ത് അരബിന്ദോ ഫാർമ. കമ്പനിയുടെ 51 ശതമാനം ഓഹരികളാണ് അരബിന്ദോ ഫാർമ ഏറ്റെടുത്തത്. ഓങ്കോളജി ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് ജിഎൽഎസ് ഫാർമ ലിമിറ്റഡ്.

കഴിഞ്ഞ ജൂണിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അരബിന്ദോ ഫാർമയുടെ ബോർഡ് 28 കോടി രൂപയ്ക്ക് ഓങ്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജിഎൽഎസ് ഫാർമയുടെ ഓഹരി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയിരുന്നു.

ജിഎൽഎസ് ഫാർമ ലിമിറ്റഡിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 51 ശതമാനം വരുന്ന ഓഹരികളുടെ ഏറ്റെടുക്കൽ 2022 ഓഗസ്റ്റ് 17-ന് പൂർത്തിയാക്കിയതായി അരബിന്ദോ ഫാർമ ബിഎസ്ഇയെ അറിയിച്ചു. നിർദിഷ്ട ഏറ്റെടുക്കലോടെ ജിഎൽഎസ് ഫാർമ അരബിന്ദോ ഫാർമയുടെ അനുബന്ധ സ്ഥാപനമായി മാറി.

ഏറ്റടുക്കൽ 2022 ജൂലൈ 31-ന് മുമ്പ് പൂർത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്. ഇടപാട് പൂർത്തിയാകാനുള്ള കാലതാമസത്തിന് കാരണം ഏറ്റെടുക്കലിനു മുമ്പുള്ള വ്യവസ്ഥകളിലൊന്ന് പാലിക്കുന്നതിലെ താമസവും കമ്പനിയുടെ അക്കൗണ്ടിലേക്ക് ഓഹരികൾ ക്രെഡിറ്റ്/കൈമാറ്റം ചെയ്യുന്നതിലെ കാലതാമസവുമാണെന്ന് അരബിന്ദോ അറിയിച്ചു.

X
Top