
ബെഗളൂരു: റൈസ്‌ന്യൂട്ടയെ യുഎസ് വിപണിയില്‍ വാണിജ്യവത്കരിക്കുന്നതിനായിഎവിവ് ബയോടെക്കുമായി ലൈസന്‍സിംഗുമായി കരാറില്‍ ഏര്‍പ്പെട്ടതായി അരബിന്ദോ ഫാര്‍മ ബുധനാഴ്ച അറിയിച്ചു.
പെഗൈലേഷന്‍ ഇല്ലാതെ ഒരു നോവല്‍ ഡൈമെറിക് ജി-സിഎസ്എഫ് ഉത്പന്നം നിലവില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധിച്ചുവരികയാണ്.
കീമോതെറാപ്പി ചെയ്യുമ്പോഴുണ്ടാകുന്ന ന്യൂട്രോപെനിയ (സിഐഎന്‍) ക്കായുള്ള മരുന്നാണിത്. യുഎസ് റെഗുലേറ്റര്‍ക്ക് പുറമേ, പുതിയ ഡ്രഗ് ആപ്ലിക്കേഷന്‍ (എന്‍ഡിഎ) എന്നിവ നിലവില്‍ യൂറോപ്യന്‍, ചൈനീസ് റെഗുലേറ്റര്‍മാരുടെ അവലോകനത്തിലാണ്.കീമോതെറാപ്പിയുടെ ഒരു സാധാരണ പാര്‍ശ്വഫലമാണ് ന്യൂട്രോപെനിയ.
തങ്ങളുടെ യു.എസ് സബ്‌സിഡിയറിയായ അക്രോടെക് ബയോഫാര്‍മയും (അക്രോടെക്) എവിവും തമ്മിലാണ് യോജിച്ച് പ്രവര്‍ത്തിക്കുകയെന്ന് അരബിന്ദോ ഫാര്‍മ അറിയിച്ചു.
കരാറിന്റെ ഭാഗമായി, റൈസ്‌നയൂട്ടയുടെ നിലവിലെ വികസനം, നിര്‍മ്മാണം, രജിസ്‌ട്രേഷന്‍, വിതരണം എന്നിവയുടെ ഉത്തരവാദിത്തം എവിവിനായിരിക്കും.
അതേസമയം അക്രോടെക് അതിന്റെ വില്‍പ്പനയും വാണിജ്യവല്‍ക്കരണവും ഏറ്റെടുക്കും.