ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഓഡി ക്യു 3 യുടെ ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഔഡി, പുതിയ ഓഡി ക്യു 3-യുടെ, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. www.audi.in എന്ന വെബ് സൈറ്റിലും myAudi ആപ്പിലും ബുക്കിംഗ് ലഭ്യമാണ്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് പതിപ്പുകളാണുള്ളത്.
2,00,000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ആദ്യം ബുക്കു ചെയ്യുന്ന 500 പേര്‍ക്ക് വിപുലീകൃത വാറന്റിയും സമഗ്ര സേവന പാക്കേജും തുടങ്ങി നിരവധി ഓഫറുകള്‍ ഉണ്ട്.
ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഓഡിയെന്ന്, ഓഡി ഇന്ത്യയുടെ മേധാവി ബല്‍ബീര്‍ സിങ്ങ് ധില്ലന്‍ പറഞ്ഞു. പുതിയ ഓഡി ക്യു 3 കരുത്തുറ്റ, മികച്ച ഓള്‍ റൗണ്ടറാണ്. ഓഡി ക്യു 3-യില്‍ ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവാണ് സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിക്കുന്നത്. 2.0 എല്‍ടിഎഫ്എസ്‌ഐ എഞ്ചിന്‍ 190 എച്ച് പിയും 320 എന്‍ എം ടോര്‍ക്കും, 7.3 സെക്കന്‍ഡിനുള്ളില്‍ 0-100-ല്‍ നിന്ന് കാറിനെ മുന്നോട്ടു കുതിപ്പിക്കുന്നു.
ആദ്യം ബുക്കു ചെയ്യുന്ന 500 പേര്‍ക്ക് 2-3 വര്‍ഷം വരെ വിപുലീകരിച്ച വാറന്റി ലഭിക്കും. 3 വര്‍ഷമോ 50,000 കിലോമീറ്ററോ സമഗ്ര സേവന മൂല്യ പാക്കേജ് എന്നിവയും പാക്കേജില്‍പ്പെടുന്നു.
എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പനോരമിക് ഗ്ലാസ് സണ്‍റൂഫ്, ഉയര്‍ന്ന ഗ്ലോസ് സ്‌റ്റൈലിംഗ് പാക്കേജ്, ശരീരം കൊണ്ട് നിയന്ത്രിതമായ പിന്നിലായി മുകളിലേയ്ക്കു തുറക്കാവുന്ന തരത്തിലുള്ള വാതില്‍ എന്നിവയാണ് ബാഹ്യ പ്രത്യേകതകള്‍.
ഔഡി വെര്‍ച്വല്‍ കോക്ക്പിറ്റ് പ്ലസ്, എംഎംഐ ടച്ച് ഉള്ള എംഎംഐ നാവിഗേഷന്‍ പ്ലസ്, ഓഡി ഡ്രൈവ് സെലക്ട്, വയര്‍ലെസ് ചാര്‍ജിംഗുള്ള ഓഡി ഫോണ്‍ ബോക്‌സ്, 30 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് പാക്കേജ് പ്ലസ്, ലെതര്‍/ ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഫോര്‍-വേ ലംബര്‍ സപ്പോര്‍ട്ട് ഉള്ള പവര്‍ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍ പത്ത് സ്പീക്കറുകളുള്ള ഔഡി ശബ്ദ സംവിധാനം എന്നിവയാണ് ഇന്റീരിയര്‍ പ്രത്യേകതകള്‍.
പരമാവധി സംരക്ഷണത്തിനായി മുന്‍വശത്തെ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ മുന്നിലും പിന്നിലുമായി ആറ് എയര്‍ബാഗുകള്‍, 530 ലിറ്ററുള്ള സെഗ് മെന്റിലെ ഏറ്റവും വലിയ ബൂട്ട് എന്നിവയും ശ്രദ്ധേയമാണ്.

X
Top