ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

126% വില്‍പ്പന വളര്‍ച്ച നേടി ഓഡി ഇന്ത്യ

ര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി, 2023 ആദ്യപാദത്തിലും തങ്ങളുടെ ശക്തമായ വില്‍പ്പന തുടരുന്നു. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 1,950 യൂണിറ്റുകളാണ് കമ്പനി വില്‍പ്പന നടത്തിയത്.

ഓഡി ഇന്ത്യയുടെ പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസായ ഓഡി അപ്പ്രൂവ്ഡ്: പ്ലസ് ഇന്ത്യയില്‍ വിപുലീകരണം തുടരുന്നു.

നിലവിലുള്ള ഇരുപത്തിരണ്ടു ഓഡി അപ്പ്രൂവ്ഡ്: പ്ലസ് സംവിധാനങ്ങള്‍ കൂടാതെ 2023 അവസാനത്തോടെ ഇരുപത്തഞ്ചിലധികം പ്രീ-ഓണ്‍ഡ് കാര്‍ സൗകര്യങ്ങളും കമ്പനി പദ്ധതിയിടുന്നു. ഇത് കൂടാതെ രാജ്യത്തെ എല്ലാ പ്രധാന ഹബുകളിലുടനീളമുള്ള ഷോറൂമുകളും ബ്രാന്‍ഡിന്റെ അതിവേഗ വികസനത്തിന് സഹായകമായി.

‘കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ലെ ഒന്നാം പാദത്തില്‍ 126% ശക്തമായ വളര്‍ച്ചയ്ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. ഞങ്ങളുടെ ഉല്‍പ്പന്ന നിരയില്‍ പതിനാറ് മോഡലുകള്‍ ഉണ്ട്, നിലവില്‍ ഞങ്ങളുടെ മൊത്തം വില്‍പ്പനയുടെ 60% ത്തിലധികം സംഭാവന ചെയ്യുന്ന എക്കാലത്തെയും ശക്തമായ എസ്യുവി പോര്‍ട്ട്ഫോളിയോ ഞങ്ങളുടെ പക്കലുണ്ട്.

പുതുതായി ലോഞ്ച് ചെയ്ത ഓഡി ക്യു 3, ഓഡി ക്യു 3 സ്പോര്‍ട്ട്ബാക്ക് എന്നിവയ്ക്ക് രാജ്യത്തുടനീളം ശക്തമായ ഡിമാന്‍ഡിന് സാക്ഷ്യം വഹിക്കുന്നു.

ഞങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണ്, 2023-ല്‍ ബുള്ളിഷ് പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.’ ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു.

അണ്‍ലിമിറ്റഡ് മൈലേജോടെ അഞ്ച് വര്‍ഷത്തേക്ക് വാറന്റി കവറേജ് ഉള്‍പ്പെടെയുള്ള സെഗ്മെന്റ്-ഫസ്റ്റ് സംരംഭങ്ങള്‍ ഓഡി ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ഓഡി അപ്പ്രൂവ്ഡ്: പ്ലസ് ഉടമകള്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ ഉടമകള്‍ക്കും ഓഡി ഇന്ത്യയുടെ ഭാവി ഉപഭോക്താക്കള്‍ക്കും എക്‌സ്‌ക്ലൂസീവ് ആക്‌സസ്, സെഗ്മെന്റ്-ഫസ്റ്റ് പ്രത്യേകാവകാശങ്ങള്‍, ബെസ്‌പോക്ക് അനുഭവങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഓഡി ക്ലബ് റിവാര്‍ഡ് പ്രോഗ്രാം ബ്രാന്‍ഡ് അവതരിപ്പിച്ചു.

ഔഡി എ4, ഓഡി എ6, ഓഡി എ8 എല്‍, ഓഡി ക്യൂ3, ഓഡി ക്യു3 സ്പോര്‍ട്ട്ബാക്ക്, ഓഡി ക്യു5, ഓഡി ക്യു7, ഓഡി ക്യു8, ഓഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ഓഡി ആര്‍എസ്5 സ്പോര്‍ട്ട്ബാക്ക്, ഓഡി ആര്‍എസ് ക്യു8, ഓഡി എട്രോണ്‍ 50, ഔഡി എട്രോണ്‍ 55, ഔഡി ഇ-ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് 55, ഓഡി ഇ-ട്രോണ്‍ ജിടി, ഓഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവയാണ് ഓഡി ഇന്ത്യയുടെ നിലവിലെ ഉല്‍പ്പന്നങ്ങള്‍.

X
Top