ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇറാനെതിരെ ആക്രമണം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില

റാനെതിരെ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചതോടെ കുതിച്ചുയർന്ന് അസംസ്കൃത എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 12 ശതമാനം ഉയർന്ന് 77.77 ഡോളറിലെത്തി.

ഇറാനിലെ ആണവ നീക്കങ്ങള്‍ തകർക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ ആക്രണം ദിവസങ്ങളോളം തുടർന്നേക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നൈതന്യൂഹുവിന്റെ പ്രഖ്യാപനം കൂടിവന്നതോടെ വില വർധന തുടരാനുള്ള സാധ്യതയേറി.

ഓയില്‍ വിതരണ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മാത്രമേ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ വർധനവുണ്ടാവൂയെന്നും വിലയിരുത്തലുണ്ട്. അതേസമയം, ഇറാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും തിരിച്ചടിക്ക് തയ്യാറെടുക്കുകയും ചെയ്താല്‍ മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളില്‍നിന്നുള്ള വിതരണത്തെകൂടി ബാധിച്ചേക്കാം.

ഇറാന്റെ ആണവ സംവിധാനങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ നിർമാണ കേന്ദ്രങ്ങള്‍, സൈനിക ശേഷി എന്നിവ തകർക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നൈതന്യൂഹു വ്യക്തമാക്കിയിട്ടുണ്ട്.

സംഘർഷത്തെ തുടർന്ന് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 12.6 ശതമാനം ഉയർന്ന് ബാരലിന് 76.61 ഡോളർ നിലവാരത്തിലുമെത്തി.

X
Top