എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ആസ്റ്റര്‍-ക്യൂസിഐഎല്‍ ലയനത്തിന് മികച്ച പ്രതികരണം

കൊച്ചി: ക്ലാളിറ്റി കെയര്‍ ഇന്ത്യയുമായി (ക്യൂസിഐഎല്‍) സംയോജിക്കാനുള്ള പദ്ധതി നിര്‍ദ്ദേശത്തിന് ഓഹരി ഉടമകളില്‍ നിന്ന് 96.68 ശതമാനമെന്ന ആവേശകരമായ പ്രതികരണം ലഭിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അറിയിച്ചു.

ചെറുകിട ഓഹരി ഉടമകളും വായ്പാ ദാതാക്കളും ഗണ്യമായ രീതിയില്‍ ഇതിനെ പിന്തുണച്ചു വോട്ടു ചെയ്യുകയായിരുന്നു. ലയനത്തിന് മുന്നോടിയായുള്ള ഓഹരി കൈമാറ്റത്തിന് കമ്പനിയുടെ ഓഹരി ഉടമകളില്‍ നിന്ന് ലഭിച്ച പിന്തുണയെത്തുടര്‍ന്നാണ് ഈ അംഗീകാരം. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിച്ച ശേഷം അടുത്ത ത്രൈമാസത്തില്‍ ലയനം പൂര്‍ത്തിയാക്കും.

ഈ ലയനത്തിന്‍റെ തന്ത്രപരമായ യുക്തിയിലും അതിലൂടെ ലഭിക്കുന്ന ദീര്‍ഘകാല മൂല്യത്തിലും തങ്ങളുടെ ഓഹരി ഉടമകള്‍ക്കുള്ള ശക്തമായ വിശ്വാസമാണ് ഈ പിന്തുണ ചൂണ്ടിക്കാണിക്കുന്നതെന്ന് ഇതേക്കറിച്ചു പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ലയനം പൂര്‍ത്തിയാകുമ്പോള്‍ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറും. ഒന്‍പതു സംസ്ഥാനങ്ങളിലും 28 നഗരങ്ങളിലും അതിന് സാന്നിധ്യവുമുണ്ടാകും. ലയനത്തിനു ശേഷം 39 ആശുപത്രികളും 10,625 ലധികം കിടക്കകളും ആയിരിക്കും ഉണ്ടാകുക.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, മറ്റ് അനുബന്ധ ആരോഗ്യ സേവനങ്ങള്‍ എന്നിവയിലൂടെ 36,307-ലധികം ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും പിന്തുണയോടെ ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് സേവനം നല്‍കുന്നു.

ഇന്ത്യ തന്നെയായിരിക്കും ആസ്റ്ററിന്‍റെ ഏറ്റവും വലിയ പ്രവര്‍ത്തന മേഖല. ലയന ശേഷം വരും വര്‍ഷങ്ങളില്‍ 14,710 ലധികം കിടക്കകളായി ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം. പുതുതായി കൂട്ടിച്ചേര്‍ക്കുന്ന 4080 കിടക്കകളില്‍ 2368 കിടക്കകള്‍ ആസ്റ്റര്‍ ആയിരിക്കും കൂട്ടിച്ചേര്‍ക്കുക.

ശേഷിക്കുന്നവ ക്യൂസിഐഎല്‍ ആയിരിക്കും ലഭ്യമാക്കുക. 2300 കോടി രൂപയുടെ ആകെ മൂലധന വകയിരുത്തലുകളുമായാവും ആസ്റ്ററിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍. 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഇതില്‍ 350 കോടി രൂപ ഇതിനകം തന്നെ നിര്‍ണായ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

X
Top