ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റര്‍ ഡിഎം ഓഹരി

മുംബൈ: ചൊവ്വാഴ്ച 52 ആഴ്ച ഉയരമായ 261 രൂപയിലെത്തിയ ഓഹരിയാണ് ആരോഗ്യപരിപാലന രംഗത്തെ കേരള ബ്രാന്‍ഡായ ആസ്റ്റര്‍ ഡിഎമ്മിന്റേത്. 200 ാമത് ഫാര്‍മസി രാജ്യത്ത് തുടങ്ങിയെന്ന കമ്പനി അറിയിപ്പാണ് ഓഹരിയെ ഉയര്‍ത്തിയത്. കഴിഞ്ഞ 18 മാസങ്ങളിലാണ് 200 സ്റ്റോറുകളുള്ള റീട്ടെയ്ല്‍ ചെയ്ന്‍ ആസ്റ്റര്‍ രാജ്യത്ത് പുടുത്തുയര്‍ത്തിയത്.

വീട്ടുപടിക്കല്‍ മരുന്ന് എത്തിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായി കൂടുതല്‍ ഫാര്‍മസികള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ആസാദ് മൂപ്പന്‍ പറയുന്നു. നിലവില്‍ കര്‍ണ്ണാടക, കേരള, തെലങ്കാന എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും സാന്നിധ്യം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ ഹോസ്പിറ്റലുകള്‍ വരുത്തിയ നഷ്ടം കാരണം ആസ്റ്റര്‍ ഡിഎമ്മിന്റെ ആദ്യപാദ പ്രകടനം മോശമായിരുന്നു. എന്നാല്‍ ഇബിറ്റ മാര്‍ജിന്‍ 17-18 ശതമാനം ഉയര്‍ത്താന്‍ കമ്പനിയ്ക്കായി. 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രവര്‍ത്തന ലാഭം യഥാക്രമം 18 ശതമാനം, 20 ശതമാനം എന്നിങ്ങനെ വര്‍ധിപ്പിക്കുമെന്നും ആസ്റ്റര്‍ ഫാര്‍മസി സിഇഒ രാമകൃഷ്ണ ഡി പറഞ്ഞു.

X
Top