തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി മാറ്റി അസറ്റ് മാനേജ്‌മെന്റ് കമ്പനി

മുംബൈ: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി സെപ്തംബര്‍ 3 ല്‍ നിന്നും സെപ്തംബര്‍ അഞ്ചിലേയ്ക്ക് മാറ്റിയിരിക്കയാണ് എസ്‌കോര്‍പ്പ് അസറ്റ് മാനേജ്‌മെന്റ്. 2:3 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 3 മുഴുവന്‍ അടച്ചു തീര്‍ത്ത ഓഹരിയ്ക്ക് 2 ഓഹരികള്‍ ബോണസായി ലഭ്യമാകും.

നിലവില്‍ 10 രൂപ മുഖവിലയുള്ള 66,70,000 ഓഹരികളുടെ പെയ്ഡ് അപ്പ് കാപിറ്റലാണ് കമ്പനിയ്ക്കുള്ളത്. 6,67,00,000 രൂപയാണ് മൂല്യം. ബോണസ് ഓഹരി വിതരണത്തിന് ശേഷം ഇത് 10 രൂപ മുഖവിലയുള്ള 66,70,000 ഓഹരികളും 44,46,666 ബോണസ് ഓഹരികളുമാകും.

മൂല്യം 11,11,66,660 രൂപ ആയി വര്‍ധിക്കും. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ്, പേഴ്‌സണല്‍ ഫിനാന്‍സ് അഡ് വൈസറി, ഇന്‍സ്റ്റിറ്റിയൂഷണല്‍ അസറ്റ് മാനേജ്‌മെന്റ് എന്നീ സേവനങ്ങള്‍ നല്‍കുന്ന അസ്റ്റ് മാനേജ്‌മെന്റ് കമ്പനിയാണ് എസ്‌കോര്‍പ്പ്. മുംബൈ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.

X
Top