അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അസറ്റ് ഹോംസിന്റെ 91-ാമത് പദ്ധതി ഉദ്ഘാടനം

കണ്ണൂര്‍: അസറ്റ് ഹോംസ് നിര്‍മാണം പൂര്‍ത്തിയാക്കിയ 91-ാമത് പാര്‍പ്പിട പദ്ധതിയായ കണ്ണൂര്‍ മേലെ ചൊവ്വയിലെ അസറ്റ് ചേംബര്‍ കെ സുധാകരന്‍ എംപി, അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരന്‍, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി, ഡയറക്ടര്‍ ഡോ. ഹസ്സന്‍ കുഞ്ഞി, ജോയിന്റെ വെഞ്ച്വര്‍ പാര്‍ട്ണര്‍ ദീപാ പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രകാശന്‍ പയ്യനാടന്‍, അസറ്റ് ഹോംസ് സിഇഒ ടോണി ജോണ്‍, സോണല്‍ ഹെഡ് പ്രശാന്ത് ആലിന്‍കീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൃഥ്വിരാജ് സുകുമാരന്‍, സുനില്‍ കുമാര്‍ വി, ഡോ. ഹസ്സന്‍ കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് അസറ്റ് ചേംബറിലെ 82 സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ക്ക് താക്കോല്‍ കൈമാറി. 2,3 ബെഡ്‌റൂം സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മന്റുകള്‍ ഉള്‍പ്പെട്ട പദ്ധതിയില്‍ മള്‍ട്ടി-റിക്രിയേഷന്‍ ഹാള്‍, ഇന്‍ഫിനിറ്റി പൂള്‍, ഫിറ്റ്‌നസ് സെന്റര്‍, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്, രണ്ട് ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍, പൊതുഇടങ്ങളില്‍ സോളാര്‍ വൈദ്യുതിയിnd] പ്രവര്‍ത്തിക്കുന്ന ലൈറ്റിംഗ് തുടങ്ങിയ നൂതന സൗകര്യങ്ങളുമുണ്ട്. 19 വര്‍ഷത്തിനുള്ളില്‍ 91 പദ്ധതികള്‍ പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന്റെ 33 പദ്ധതികള്‍ സംസ്ഥാനത്തെ പത്തു ജില്ലയിലായി നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.

X
Top