
കൊച്ചി: ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് സംസ്ഥാനത്തെ ആദ്യ അന്ന്യൂറ്റി-എനേബ്ള്‍ഡ് ഹൈബ്രിഡ് പദ്ധതി അവതരിപ്പിക്കാന്‍ അസറ്റ് ഹോംസ്. മെയിന്റനന്‍സ് ചെലവുകള്‍ തീരെ ഇല്ലാത്തതും കമ്യൂണിറ്റി-ഉടമസ്ഥതയിലുള്ള തൊഴിലിടവും സിംഗുലര്‍ ലിവിംഗും സംസ്ഥാനത്താദ്യമായി ഒരുമിക്കുന്ന പദ്ധതിയാകും ഇതെന്നും റെറ അനുമതി ലഭിച്ചാലുടന്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം ഇത് നിര്‍മാണമാരംഭിക്കുമെന്നും അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ സുനില്‍ കുമാര്‍ വി. അറിയിച്ചു.
അസറ്റ് ഹോംസിന് അവാര്‍ഡുകള്‍ നേടിക്കൊടുത്ത സെല്‍ഫി ആശയത്തിന്റെ കൂടുതല്‍ മെച്ചപ്പെടുത്തിയ മാതൃകയാണ് പദ്ധതിതിയില്‍ നിര്‍മിക്കുക. സിംഗ്ള്‍ പ്രൊഫഷണലുകളുടെയും നോളജ് വര്‍ക്കര്‍മാരുടെയും ആധുനിക ജീവിതരീതിക്ക് അനുയോജ്യമായ രീതിയില്‍ 450 ‘സെല്‍ഫി’ യൂണിറ്റുകളും 250 പേര്‍ക്ക് ഒരേസമയം ജോലി ചെയ്യാവുന്ന പ്രൊഫഷണല്‍ കോ-വര്‍ക്കിംഗ് സ്പേസുമാണ് ഇവിടെ സജ്ജീകരിക്കുക.
പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ സാമ്പത്തിക സുസ്ഥിരതയാകുമെന്ന് സുനില്‍ കുമാര്‍ വിശദീകരിച്ചു. സാധാരണ നിലയില്‍ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളില്‍ വലിയൊരു ബാധ്യതയായി മാറുന്ന മെയിന്റനന്‍സ് ചെലവ് തീര്‍ത്തും ഇല്ലാതാക്കാന്‍ ഈ ഹൈബ്രിഡ് മാതൃകയിലൂടെ സാധിക്കുന്നു.
വീടുകള്‍ കേവലം താമസസ്ഥലം എന്നതിലുപരി സാമ്പത്തികമായി സ്വയം നിലനില്‍ക്കുന്ന യൂണിറ്റുകളായി മാറുന്ന ഈ രീതി രളത്തിലെ നഗര പാര്‍പ്പിട സംസ്‌കാരത്തിന് പുതിയൊരു ദിശാബോധം നല്‍കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്ത് വര്‍ധിച്ചു വരുന്ന ചെറുപ്പക്കാരായ സിംഗ്ള്‍ പ്രൊഫഷനലുകളുടേയും നഗര കേന്ദ്രീകൃത നോളജ് വര്‍ക്കേഴ്‌സിന്റേയും ഡിമാന്‍ഡ് കണക്കിലെടുക്കുമ്പോള്‍ വലിയ വളര്‍ച്ചയാണ് ഈ മേഖലയ്ക്ക് പ്രതീക്ഷിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് സിംഗുലര്‍ പാര്‍പ്പിടങ്ങളില്‍ ജീവിതവും ജോലിയും പങ്കിട്ടുള്ള വരുമാന മാതൃകയും സമന്വയിപ്പിക്കുന്ന പദ്ധതി രാജ്യത്തെ ആദ്യ ലൈഫ്‌സൈക്കള്‍ ബില്‍ഡറായ അസറ്റ് ഹോംസ് അവതരിപ്പിക്കുന്നത്.






