നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

വിപണിയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍

കൊച്ചി: നിരന്തരമായ എഫ്പിഐ വാങ്ങലാണ് മാര്‍ക്കറ്റിനെ നയിക്കുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.യുഎസ് വിപണിയും അനുകൂലമാണ്. ബാങ്ക് നിഫ്റ്റി കുതിപ്പ് തുടരുന്നു.

അത് ഉടന്‍ എക്കാലത്തേയും ഉയര്‍ന്ന നില പ്രാപിച്ചേയ്ക്കാം. ബോണ്ട് യീല്‍ഡിലെ ഇടിവും സിപിഐ പണപ്പെരുപ്പം 4.7 ശതമാനമായി കുറഞ്ഞതും ഡബ്ല്യുപിഐ പണപ്പെരുപ്പം നെഗറ്റീവ് ടെറിട്ടറിയിലേയ്ക്ക് താഴ്ന്നതും ബുള്ളിഷ് ഘടകങ്ങളാണ്. ആകര്‍ഷക മൂല്യമുള്ള മുന്‍നിര ഐടി സ്റ്റോക്കുകള്‍ വാങ്ങല്‍ അവസരം തുറുന്നുതരുന്നു.

അതേസമയം യുഎസ് കടപരിധി ഉയര്‍ത്തിയത് വെല്ലുവിളിയാണ്. ഉയര്‍ന്ന നിലവാരമുള്ള ഓഹരികളില്‍ നിക്ഷേപം തുടരാന്‍ വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. റെക്കോര്‍ഡ് തലത്തില്‍ ലാഭമെടുപ്പ് പരിഗണിക്കാം.

X
Top