തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

തിരിച്ചുകയറി ഏഷ്യന്‍ പെയിന്റ്‌സ് ഓഹരി, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് ജിയോജിത്

ന്യൂഡല്‍ഹി: മൂന്നു ദിവസം നീണ്ട തകര്‍ച്ചയ്ക്ക് ശേഷം ഏഷ്യന്‍ പെയിന്റ്‌സ് ഓഹരി ചൊവ്വാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. 1.51 ശതമാനം ഉയര്‍ന്ന് 2827.75 രൂപയിലാണ് സ്റ്റോക്കുള്ളത്. 3115 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നിര്‍ദ്ദേശിക്കുന്നു.

അതേസമയം 2023-24 ലെ വരുമാന അനുമാനം യഥാക്രമം 12 ശതമാനം/3 ശതമാനമായി കുറയ്ക്കാന്‍ ബ്രോക്കറേജ് സ്ഥാപനം തയ്യാറായിട്ടുണ്ട്. ഡിമാന്റിലുണ്ടാകുന്ന ഇടിവും ഉത്പന്ന മിശ്രിതത്തിന്റെ കുറവുമാണ് കാരണം. കഴിഞ്ഞ ഉയര്‍ച്ചയില്‍ നിന്നും 22 ശതമാനം തിരുത്തല്‍ വരുത്തിയാണ് ഓഹരിയുള്ളത്.

പ്രതീക്ഷിച്ച പ്രകടനം മൂന്നാം പാദത്തില്‍ പുറത്തെടുക്കാന്‍ രാജ്യത്തെ വലിയ പെയിന്റ് നിര്‍മ്മാതാക്കള്‍ക്കായിരുന്നില്ല. 1097 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണ് ഇത്.

അതേസമയം, പ്രതീക്ഷ തോതില്‍ അറ്റാദായം ഉയര്‍ന്നില്ല. ശരാശരി 1160 കോടി രൂപയായിരുന്നു അനലിസ്റ്റുകളുടെ പ്രവചനം. പ്രവര്‍ത്തനവരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം ഉയര്‍ന്ന് 8636 കോടി രൂപയായി.

അന്തര്‍ദ്ദേശീയ വില്‍പന 2 ശതമാനമുയര്‍ന്ന് 778.8 കോടി രൂപയായപ്പോള്‍ സ്ഥിരകറന്‍സിയുടെ അടിസ്ഥാനത്തില്‍ വില്‍പന 13.4 ശതമാനം ഉയര്‍ന്നിട്ടുണ്ട്.അലങ്കാരവസ്തുക്കളുടെ വ്യാപാരം സ്ഥിരമായി നിന്നതാണ് അറ്റാദായത്തില്‍ കുറവുണ്ടാക്കിയത്.

മണ്‍സൂണ്‍ നീണ്ടത് ഉത്സവ വില്‍പനയെ ബാധിക്കുകയും ചെയ്തു.

X
Top