എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് ഏഷ്യാ പെയിന്റ്‌സ് ഒന്നാംപാദ ഫലങ്ങള്‍

മുംബൈ: ഏഷ്യന്‍ പെയിന്റ്‌സ് 2026 സാമ്പത്തികവര്‍ഷം ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1100 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം ഇടിവാണിത്.

വരുമാനം 8970 കോടി രൂപയില്‍ നിന്നും 8939 കോടി രൂപയായി കുറഞ്ഞു. ഈ ഫലങ്ങള്‍ പ്രതീക്ഷിച്ചതാണ്. ഏഴ് ബ്രോക്കറേജുകളില്‍ നടത്തിയ പോളില്‍ 8905 കോടി രൂപ വരുമാനവും 1099 കോടി രൂപ അറ്റാദായവുമാണ് പ്രവചിക്കപ്പെട്ടിരുന്നത്.

ഡിമാന്റിലെ കുറവ് ഹോം ഡെക്കര്‍ വിഭാഗത്തിന്റെ വളര്‍ച്ചയെ ബാധിച്ചുവെന്ന് കമ്പനി എംഡിയും സിഇഒയുമായ അമിത് സിങ്കിള്‍ അറിയിച്ചു. ജൂണില്‍ മണ്‍സൂണ്‍ കുറഞ്ഞെങ്കിലും നഗരത്തില്‍ ഡിമാന്റ് കൂടി. ഇതുകാരണം പെയ്ന്റ് വ്യവസായം നേരിയ പുരോഗതി രേഖപ്പെടുത്തി.

കോട്ടിംഗ് ബിസിനസ് 2 ശതമാനം ഇടിഞ്ഞെങ്കിലും അലങ്കാര പെയിന്റ്‌സ് 3.9 ശതമാനം അളവ് വളര്‍ച്ച രേഖപ്പെടുത്തി. ഇന്‍ഡസ്ട്രിയല്‍ കോട്ടിംഗ്‌സ് ബിസിനസില്‍ നിന്നുള്ള വരുമാനം 8.8 ശതമാനം ഉയര്‍ന്നു.

നിക്ഷേപങ്ങള്‍ കാരണം പ്രവര്‍ത്തനമാര്‍ജിന്‍ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 1.83 ശതമാനം ഉയര്‍ന്ന് 2402.70 രൂപയിലാണ് കമ്പനി ഓഹരിയുള്ളത്.

X
Top