എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പ്രതീക്ഷിച്ച ലാഭം നേടാനാകാതെ ഏഷ്യന്‍ പെയിന്റ്‌സ്, ഓഹരി വിലയില്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്‌സ് വ്യാഴാഴ്ച, മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. 1097 കോടി രൂപയാണ് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണ് ഇത്.

അതേസമയം, പ്രതീക്ഷ തോതില്‍ അറ്റാദായം ഉയര്‍ന്നിട്ടില്ല. ശരാശരി 1160 കോടി രൂപയായിരുന്നു അനലിസ്റ്റുകളുടെ പ്രവചനം. പ്രവര്‍ത്തനവരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം ഉയര്‍ന്ന് 8636 കോടി രൂപയായി.

അന്തര്‍ദ്ദേശീയ വില്‍പന 2 ശതമാനമുയര്‍ന്ന് 778.8 കോടി രൂപയായപ്പോള്‍ സ്ഥിരകറന്‍സിയുടെ അടിസ്ഥാനത്തില്‍ വില്‍പന 13.4 ശതമാനം ഉയര്‍ന്നിട്ടുണ്ട്. അലങ്കാരവസ്തുക്കളുടെ വ്യാപാരം സ്ഥിരമായി നിന്നതാണ് അറ്റാദായത്തില്‍ കുറവുണ്ടാക്കിയത്.

മണ്‍സൂണ്‍ നീണ്ടത് ഉത്സവ വില്‍പനയെ ബാധിക്കുകയും ചെയ്തു. 1 ശതമാനം താഴ്ന്ന് 2902 രൂപയിലാണ് നിലവില്‍ ഏഷ്യന്‍ പെയിന്റ്‌സ് ഓഹരിയുള്ളത്. സ്‌റ്റോക്ക്, 2023 ല്‍ ഇതുവരെ 11 ശതമാനം താഴ്ച വരിച്ചു.

X
Top