
മുംബൈ: ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 18 നിശ്ചയിച്ചിരിക്കയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ലെയ്‌ലാന്റ്. യോഗ്യരായ ഓഹരിയുടമകളെ കണ്ടെത്തുന്ന തീയതിയാണിത്. നവംബര്‍ 12 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാഭവിഹിതം പ്രഖ്യാപിക്കും.
ഇന്‍സൈഡര്‍ ട്രേഡിംഗ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട്, നിയുക്ത വ്യക്തികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടിയുള്ള ട്രേഡിംഗ് വിന്‍ഡോ ഒക്ടോബര്‍ 1 മുതല്‍ അടച്ചു. ഫലപ്രഖ്യാപനത്തിന് 48 മണിക്കൂര്‍ ശേഷമേ ഇവര്‍ക്ക് ഓഹരിയില്‍ ട്രേഡ് ചെയ്യാന്‍ സാധിക്കൂവെന്നും കമ്പനി അറിയിച്ചു.
കമ്പനി ഓഹരി വെള്ളിയാഴ്ച ഒരു ശതമാനം ഉയര്‍ന്ന് 141.32 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തില്‍ 1.07 ശതമാനം ഉയര്‍ന്ന ഓഹരി ആറ് മാസത്തില്‍ 24.63 ശതമാനവും 2025 ല്‍ ഇതുവരെ 26.84 ശതമാനവും റിട്ടേണ്‍ നല്‍കി.
കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 30.95 ശതമാനവും അഞ്ച് വര്‍ഷത്തേത് 200 ശതമാനവുമാണ്.






