
മുംബൈ: യുകെ ആസ്ഥാനമായുള്ള ലിബർടൈൻ ഹോൾഡിംഗ്‌സുമായി കൈകോർത്ത് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ അശോക് ലെയ്‌ലാൻഡ്. കമ്പനിയുടെ വാണിജ്യ വാഹന പവർ ട്രെയിനുകൾക്കായി ലിബർടൈൻ ടെക്‌നോളജി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനാണ് ലെയ്‌ലാൻഡ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചത്.
ധാരണാപത്രത്തിന്റെ നിബന്ധനകൾ പ്രകാരം അശോക് ലെയ്‌ലാൻഡ് ലിബർടൈനിന്റെ സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കുകയും, അതിന്റെ വാണിജ്യ വാഹന പോർട്ട്‌ഫോളിയോയ്ക്കുള്ളിൽ ലീനിയർ ജനറേറ്റർ ഉൽപ്പന്ന വികസനത്തിനുള്ള സാധ്യതകൾ പരിശോധിക്കുകയും ചെയ്യും.
2009-ൽ സ്ഥാപിതമായ ലിബർടൈൻ പവർട്രെയിൻ ഒറിജിനൽ ഉപകരണ നിർമ്മാതാക്കൾക്കായി (OEMs) ഒരു സാങ്കേതിക പ്ലാറ്റ്ഫോം പരിഹാരം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതേസമയം 4.5 ബില്യൺ ഡോളർ മൂല്യമുള്ള അശോക് ലെയ്‌ലാൻഡ് ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളുടെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളാണ്. കൂടാതെ ലോകത്തിലെ നാലാമത്തെ വലിയ ബസ് നിർമ്മാതാവും ട്രക്കുകളുടെ 19-ാമത്തെ വലിയ നിർമ്മാതാവുമാണ് കമ്പനി.






