
മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലന്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 576.42 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 747 ശതമാനം കൂടുതല്‍.
ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹകരായ കമ്പനി 8,189.3 കോടി രൂപ വരുമാനം നേടിയപ്പോള്‍ എബിറ്റ ഇരട്ടിയിലധികം വര്‍ധിച്ച് 820.8 കോടി രൂപയിലെത്തി. വരുമാനത്തില്‍ 13.4 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. നാലാം പാദത്തില്‍ കമ്പനി അറ്റാദായം 17 ശതമാനം താഴ്ന്ന് 751.41 കോടി രൂപയായിരുന്നു.
ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും കമ്പനിയ്ക്ക് ഈയിടെ 800 കോടി രൂപയുടെ ഓര്‍ഡര്‍ ലഭ്യമായിട്ടുണ്ട്.3.81 ശതമാനം ഉയര്‍ന്ന് 182.40 രൂപയിലാണ് അശോക് ലെയ്‌ലന്റ് ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.