എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

അറ്റാദായം 13 ശതമാനമുയര്‍ത്തി അശോക് ലെയ്‌ലാന്റ്

മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്റ്. 594 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണിത്. വാണിജ്യവാഹന വില്‍പന റെക്കോര്‍ഡ് യൂണിറ്റുകളായ 44238 ല്‍ എത്തിയപ്പോള്‍ വരുമാനം 8725 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.5 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് വരുമാനത്തിലുണ്ടായത്.

എക്കാലത്തേയും ഉയര്‍ന്ന എബിറ്റയായ 970 കോടി രൂപ രേഖപ്പെടുത്തിയ കമ്പനി 821 കോടി രൂപ ക്യാഷ് പോസിറ്റീവാണ്. എബിറ്റ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം കൂടി.

1.44 ശതമാനം ഉയര്‍ന്ന് 121.45 രൂപയിലാണ് അശോക് ലെയ്‌ലാന്റ് ഓഹരിയുള്ളത്. ഓഹരികളിലെ ട്രേഡിംഗ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്.അളവില്‍ കുതിച്ചുചാട്ടം ദൃശ്യമായി.

X
Top