തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരികള്‍ക്ക് ജൂണ്‍പാദത്തില്‍ 12 ശതമാനത്തിന്റെ വളര്‍ച്ച

മുംബൈ: പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയ ജൂണ്‍ പാദത്തില്‍ ആറ് ഓഹരികളിലെ നിക്ഷേപം കുറച്ചു. ഷെയര്‍ ഹോള്‍ഡിംഗ് ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ 81 ഓഹരികളിലായി 2774 കോടി രൂപയുടെ നിക്ഷേപമാണ് കച്ചോലിയയ്ക്കുള്ളത്. ജൂണ്‍ പാദത്തില്‍ ഈ ഓഹരികളുടെ വളര്‍ച്ച 12 ശതമാനം.

കഴിഞ്ഞപാദത്തില്‍ അദ്ദേഹം പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ത്ത ഏക ഓഹരി ഗുജ്‌റാത്ത് അപ്പോളോ ഇന്‍ഡസ്ട്രീസിന്റേതാണ്. കമ്പനിയുടെ 1.25 ഓഹരികള്‍ 4.8 കോടി രൂപയ്ക്ക് കച്ചോലിയ സ്വന്തമാക്കി. ആപ്‌കോടെക്‌സ് ഇന്‍ഡസ്ട്രീസ്, അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍, ടാന്‍ഫാക് ഇന്‍ഡസ്ട്രീസ്, എയ്‌റോ ഫ്‌ലെക്‌സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 38.78 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

യാഷോ ഇന്‍ഡസ്ട്രീസ്, ജ്യോതി സ്ട്രക്‌ച്വേഴ്‌സ്, അദ്വൈത് ഇന്‍ഫ്രാടെക്ക്, എന്‍ഐടി ലേര്‍ണിംഗ് സിസ്റ്റംസ്, ആവ്ഫിസ് സ്‌പെയ്‌സ് സ്വല്യൂഷന്‍സ്, യൂണിവേഴ്‌സല്‍ ഓട്ടോഫൗണ്ടറി എന്നിവയിലെ 111 കോടിയോളം വരുന്ന ഓഹരികള്‍ കൈയ്യൊഴിഞ്ഞ കച്ചോലിയ ശ്രീ റഫ്രിജറേഷന്‍ന്‍സിന്റെ 12.2 കോടി രൂപ വില വരുന്ന 12.2 ലക്ഷം അണ്‍ലിസ്റ്റഡ് ഓഹരികളും ശ്രീ ലോട്ടസ് ഡവലപ്പേഴ്‌സിന്റെ 50 കോടി രൂപയുടെ അണ്‍ലിസ്റ്റഡ് ഓഹരികളും ഷഹ്ജാന്‍ മെഡിക്കല്‍ ടെക്‌നോളജീസ്, പട്ടേല്‍ കെം സ്‌പെഷ്യാലിറ്റി എന്നിവയുടെ അണ്‍ലിസ്റ്റഡ് ഓഹരികളും സ്വരൂപിച്ചു.

ആശിഷ് കച്ചോളിയയുടെ ടോപ് അഞ്ച് ഹോള്‍ഡിംഗുകളില്‍, 380 കോടി രൂപ വിലമതിക്കുന്ന ഓഹരികളുള്ള ഷെയ്ലി എഞ്ചിനീയറിംഗ് ഒന്നാമത് നില്‍ക്കുന്നു. 216 കോടി രൂപ വിലമതിക്കുന്ന 12.64 ലക്ഷം ഓഹരികളും 190 കോടി വിലമതിക്കുന്ന 9 ലക്ഷം ഓഹരികളുമുള്ള ബീറ്റാ ഡ്രഗ്സും സഫാരി ഇന്‍ഡസ്ട്രീസുമാണ് തൊട്ടുപിന്നില്‍.

ബാലു ഫോര്‍ജ്, സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ എന്നിവയാണ് മറ്റ് രണ്ട് പ്രധാന ഹോള്‍ഡിംഗുകള്‍. കച്ചോളിയയ്ക്ക് ഈ കമ്പനികളില്‍ 18.66 ലക്ഷവും 30.03 ലക്ഷവും ഓഹരികളുണ്ട്, ഓരോന്നിനും ഏകദേശം 110 കോടി രൂപ വിലമതിക്കും.

ആറ് എസ്എംഇ ഓഹരികളിലെ നിക്ഷേപത്തിന്റെ സ്റ്റാറ്റസ് വ്യക്തമല്ല. എസ്എംഇ ഓഹരികള്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ പുറത്തുവിട്ടാല്‍ മതിയെന്നതിനാലാണ് ഇത്.

X
Top