ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

5 ശതമാനം ഉയര്‍ന്ന് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: ഹെല്‍ത്ത്ഗാര്‍ഡിന്റെ ആന്റിമൈക്രോബയല്‍ ട്രീറ്റ്‌മെന്റ്, ഹെല്‍ത്ത്ഗാര്‍ഡ് എഎംഐസിയെ യു.എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) അംഗീകരിച്ചതിനെ തുടര്‍ന്ന് ഫൈനോടെക്‌സ് കെമിക്കല്‍ ഓഹരി 5 ശതമാനം ഉയര്‍ന്നു. ഹെല്‍ത്ത് ഗാര്‍ഡുമായി ചേര്‍ന്ന് ഫൈനോടെക്‌സ് കഴിഞ്ഞവര്‍ഷം ഒരു സംയുക്ത സംരഭം രൂപീകരിച്ചിരുന്നു. 25 വര്‍ഷത്തിലേറെയായി ലോകമെമ്പാടും വിജയകരമായി വാണിജ്യവല്‍ക്കരിക്കപ്പെട്ട മാര്‍ക്കറ്റ് ലീഡറായ ഉത്പന്നമാണ് ഹെല്‍ത്ത് ഗാര്‍ഡ് എഎംഐസി.

ദുര്‍ഗന്ധവും കറയും ഉണ്ടാക്കുന്ന അണുക്കളെ ചെറുക്കുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാവുന്ന വസ്തുവാണ് ഇത്. ഇപിഎ ലൈസന്‍സ് ലഭ്യമായതോടെ ഉത്പന്നം യു.എസിലേയ്ക്ക് കയറ്റുമതി ചെയ്യാനാകും. കഴിഞ്ഞ ആറ് മാസത്തില്‍ 113 ശതമാനം വളര്‍ന്ന ഓഹരിയാണ് ഫൈനോടെക്‌സിന്റേത്.

ഒരുവര്‍ഷത്തില്‍ 170 ശതമാനം ഉയരാനുമായി. പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയയ്ക്ക് ഫൈനോടെക്‌സില്‍ നിക്ഷേപമുണ്ട്. ജൂണിലവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് 21,42,534 ഓഹരികള്‍ കച്ചോലിയ കൈവശം വയ്ക്കുന്നു.

1.84 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്. നിലവില്‍ 2,558 കോടി രൂപയാണ് ഓഹരി വിപണി മൂല്യം. 52 ആഴ്ചയിലെ താഴ്ച 93.10 രൂപ. തുണിത്തരങ്ങള്‍, നിര്‍മ്മാണം, ജല ശുദ്ധീകരണം, വളം, ലെതര്‍, പെയന്റ് എന്നിവയിലുപയോഗിക്കുന്ന കെമിക്കലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഫൈനോടെക്‌സ്.

പ്രീട്രീറ്റ്‌മെന്റ് പ്രൊസസ്, ഡൈയിംഗ് പ്രൊസസ്, പ്രിന്റിംഗ് പ്രൊസസ്, തുണിത്തരങ്ങള്‍ക്കാവശ്യമായ ഫിനിഷിംഗ് പ്രൊസസ് എന്നിവയ്ക്കാവശ്യമായ മുഴുവന്‍ അസംസ്‌കൃത കെമിക്കലുകളും നിര്‍മ്മിക്കുന്നു. ലോകമെമ്പാടും ഉപഭോക്താക്കളുണ്ട്.

X
Top