ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

റെക്കോര്‍ഡ് ഉയരം കുറിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 408 രൂപയുടെ റെക്കോര്‍ഡ് ഉയരം കുറിച്ച ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ഫൈനോടെക്‌സ്. കഴിഞ്ഞ ഒരു മാസത്തില്‍ 48 ശതമാനം ഉയര്‍ന്ന ഓഹരി 2022 ല്‍ 196 ശതമാനവും ഒരു വര്‍ഷത്തില്‍ 226 ശതമാനവും നേട്ടം സ്വന്തമാക്കി.

എന്നാല്‍, മികച്ച വാര്‍ഷിക, പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതൊഴിച്ചാല്‍ ഓഹരിയുടെ മുന്നേറ്റത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരിക്കയാണ് കമ്പനി. ഓഹരി വിലയിലെ ചലനം പൂര്‍ണ്ണമായും വിപണി സാഹചര്യങ്ങള്‍ മൂലമാണെന്നും മാനേജ്‌മെന്റിനോ കമ്പനിക്കോ അതില്‍ നിയന്ത്രണമില്ലെന്നും ഫൈനോടെക്‌സ് പറയുന്നു.

ജൂണിലവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് 21,42,534 ഓഹരികളാണ് കമ്പനിയില്‍ പ്രമുഖ നിക്ഷേപകനായി ആശിഷ് കച്ചോലിയയ്ക്കുള്ളത്. 1.84 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്. നിലവില്‍ 2,558 കോടി രൂപയാണ് ഓഹരി വിപണി മൂല്യം. 52 ആഴ്ചയിലെ താഴ്ച 93.10 രൂപ.

X
Top