സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ആഷിയാന ഹൗസിംഗ്

മുംബൈ: റിയൽറ്റി സ്ഥാപനമായ ആഷിയാന ഹൗസിംഗ് അതിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി പൂനെയിൽ ഒരു ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 350 കോടി രൂപ നിക്ഷേപിക്കും. ഇതിനായി ഹിഞ്ചെവാഡി മേഖലയിൽ 11.33 ഏക്കർ ഭൂമി കൈവശമുള്ള പൂനെ ആസ്ഥാനമായുള്ള ലോഹ്യ ജെയിൻ ഗ്രൂപ്പുമായി കമ്പനി ധാരണയിലെത്തിയിട്ടുണ്ട്. ഈ ‘ആഷിയാന മൽഹാർ’ പദ്ധതിയിൽ 990 റെസിഡൻഷ്യൽ യൂണിറ്റുകൾ ഉണ്ടാകുമെന്നും, ഇതിന്റെ ആദ്യ ഘട്ടത്തിൽ 224 യൂണിറ്റുകൾ ഉൾപ്പെടുന്നതായും കമ്പനി അറിയിച്ചു. ഐടി പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കമ്പനി പൂനെയിൽ ഇടത്തരം പദ്ധതി ആരംഭിക്കുന്നതായും, നഗരത്തിലെ തങ്ങളുടെ ആദ്യ പദ്ധതിയാണിത് എന്നും  ആഷിയാന ഹൗസിംഗ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അങ്കുർ ഗുപ്ത പറഞ്ഞു.

നാല് ഘട്ടങ്ങളിലായി കമ്പനി ഈ പദ്ധതി വികസിപ്പിക്കുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർണമായും പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പദ്ധതിക്കായുള്ള ഭൂമി ജെവി പങ്കാളിയുടേതാണെന്നും, എന്നാൽ ഇതിനായി പൂർണ്ണമായും പണം നൽകിയിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു. പദ്ധതിയുടെ മുഴുവൻ നിർമ്മാണത്തിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി കമ്പനി 300-350 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം, ഈ പദ്ധതിയിലൂടെ ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 32 ശതമാനം ലോഹ്യ ജെയിൻ ഗ്രൂപ്പിന് ലഭിക്കുമെന്ന് ആഷിയാന ഹൗസിംഗ് അറിയിച്ചു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ആഷിയാന ഹൗസിംഗ് ലിമിറ്റഡ്, സീനിയർ ലിവിംഗ്, കംഫർട്ട് ഹോംസ്, കിഡ്-സെൻട്രിക്ക് എന്നിങ്ങനെയുള്ള 50+ പ്രോജക്‌ടുകളിലുടനീളം ആക്‌സസ് ചെയ്യാവുന്ന വിലയിൽ പ്രീമിയം ലൈഫ്‌സ്‌റ്റൈൽ വാഗ്ദാനം ചെയ്യുന്നതിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഹൗസിംഗ് ഡെവലപ്പറാണ്. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിൽ ആഷിയാന ഹൗസിംഗിന് സാന്നിധ്യമുണ്ട്. 

X
Top