ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കേരളത്തിന്റെ സമഗ്ര സാമ്പത്തിക വളർച്ചയ്ക്ക് ചാലക ശക്തിയായി സഹകരണ മേഖല

തിരുവനന്തപുരം: സാമൂഹിക ഉത്തരവാദിത്വത്തിലും സാങ്കേതിക നവീകരണത്തിലും അധിഷ്ഠിതമായ കേരളത്തിലെ സഹകരണ മേഖല, സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തികവും ധനകാര്യ വളർച്ചയും മുന്നോട്ട് നയിക്കുന്ന ശക്തമായ മാതൃകയായി മാറിയതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്ന വിഷയത്തിൽ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡും(എൻഡിഡിബി) മിൽമയും സംയുക്തമായി നടത്തിയ സംസ്ഥാന തല സെമിനാറിലായിരുന്നു ഈ നിരീക്ഷണം. ക്ഷീര, ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, തൊഴിൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ കേരളത്തിന്റെ ധനകാര്യ ഉൾക്കൊള്ളലിനും ഗ്രാമീണ വികസനത്തിനും നിർണായക പങ്ക് വഹിക്കുന്നതായാണ് സെമിനാറിൽ ചൂണ്ടിക്കാണിച്ചത്. കാലാനുസൃതമായ നവീകരണങ്ങളും യുവജനങ്ങളെ സഹകരണ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്ന നീക്കങ്ങളുമാണ് ഈ മേഖലയെ കൂടുതൽ മത്സരാധിഷ്ഠിതമാക്കാനുള്ള പ്രധാന ഘടകങ്ങളെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

സെമിനാർ ഉദ്ഘാടനം ചെയ്ത മൃഗ സംരക്ഷണ–ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, കേരളത്തിന്റെ സഹകരണ മാതൃക സമൂഹ പങ്കാളിത്തത്തിന്റെയും നൈതിക ബിസിനസ് രീതികളുടെയും അടിസ്ഥാനത്തിൽ വ്യാവസായിക വളർച്ചക്കും തൊഴിൽസൃഷ്ടിക്കും വഴിയൊരുക്കുന്നതാണെന്ന് വ്യക്തമാക്കി. എൻഡിഡിബി, മിൽമ, ക്ഷീരവികസന വകുപ്പ്, നബാർഡ്, കേരള ബാങ്ക്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്), എൻഎസ് സഹകരണ ആശുപത്രി തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത സെമിനാർ, സഹകരണ മേഖലയുടെ ഭാവി വളർച്ചയ്ക്കും വിജ്ഞാന കൈമാറ്റത്തിനും സമഗ്ര സഹകരണ വികസനത്തിനും വേദിയായി.

‘കേരളത്തിന്‍റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ ക്ഷീര സഹകരണ മേഖലയുടെ പങ്ക്’ എന്ന വിഷയത്തില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ സുജീഷ് ജെഎസ് പ്രസം​ഗിച്ചു. കേരളത്തിലെ ക്ഷീര സഹകരണ മേഖലയില്‍ ഓരോ വര്‍ഷവും 10.2 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സാമ്പത്തിക മേഖലയുടെ അഭിവൃദ്ധിക്ക് ക്ഷീര സംഘങ്ങള്‍ നല്‍കിയ സംഭാവന വലുതാണ്. ക്ഷീര സഹകരണ സംഘങ്ങള്‍ വഴി ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വിലയായി പ്രതി വര്‍ഷം ഏകദേശം 2956 കോടി രൂപ വിതരണം ചെയ്യുന്നു. കേരളത്തിലെ 14 ശതമാനം കുടുംബങ്ങളുടെ പ്രധാന വരുമാന മാര്‍ഗം ക്ഷീര മേഖലയാണ്. കാര്‍ഷിക മേഖലയിലെ കേരളത്തിന്‍റെ മൊത്ത സംസ്ഥാന മൂല്യ വര്‍ധനവിന്‍റെ (ജിഎസ് വിഎ) 26.44 ശതമാനം സംഭാവന ചെയ്യാന്‍ ക്ഷീര മേഖലയ്ക്ക് സാധിക്കുന്നു. സഹകരണ സംഘങ്ങളുടെ ഫലപ്രദമായ ഇടപെടല്‍ ഇതിന് പിന്നിലുണ്ട്.

കേരളത്തിന്‍റെ സാമ്പത്തിക മേഖലയുടെ അഭിവൃദ്ധിക്ക് ക്ഷീര സംഘങ്ങള്‍ നല്‍കിയ സംഭാവന വലുതാണ്. കേരളത്തില്‍ പ്രതി ദിനം പാല്‍ വിതരണം ചെയ്യുന്ന 1.61 ലക്ഷം ഗ്രാമീണ ക്ഷീര കര്‍ഷകരില്‍ 40 ശതമാനം വനിതകളാണെന്നതും ശ്രദ്ധേയമാണ്. 3043 അനന്ദ് മാതൃകാ ക്ഷീര സഹകരണ സംഘങ്ങളും 279 പരമ്പരാഗത ക്ഷീര സംഘങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ക്ഷീര മേഖലയിലെ അസ്ഥിര വിപണിക്ക് മാറ്റം വരുത്തുന്നതിനൊപ്പം സ്വകാര്യ മേഖലയുടെ കടന്നു കയറ്റം നേരിടുന്നതിനും കൃത്യവരുമാനം ലഭിക്കുന്നതിനും ക്ഷീര സംഘങ്ങളില്‍ കൂടി സാധിക്കുന്നു. മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രാം, ക്ഷീര ഗ്രാമം, ക്ഷീര തീരം, ക്ഷീര ലയം, ഹീഫര്‍ പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കൊപ്പം ഇടുക്കി പാക്കേജ്, സ്മാള്‍ ഡയറി ഫാം, തീറ്റപ്പുല്‍ കൃഷി പദ്ധതികള്‍, കര്‍ഷകരുടെ ബാങ്ക് പലിശ സബ്സിഡി നല്‍കുന്ന പദ്ധതി, ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവയിലൂടെ മികച്ച നേട്ടം കൈവരിക്കാനായി.

പാല്‍ ഉത്പാദനത്തില്‍ കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ കുറവ് വന്നിട്ടില്ലെന്നത് അഭിമാനകരമാണ്. പാല്‍ ഉത്പാദന ക്ഷമത വര്‍ധിക്കുന്നതിനൊപ്പം ക്ഷീര കര്‍ഷകര്‍ക്ക് ഉത്പാദന ക്ഷമത കൂടിയ ഉരുക്കളെ ലഭ്യമാക്കാനും സാധിക്കണം. പാല്‍ ഉത്പാദന ചെലവിന് അനുസൃതമായ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സമൂഹത്തെ ശാക്തീകരിക്കുന്നതിലും സഹകരണ ആവാസവ്യവസ്ഥ സുദൃഢമാക്കുന്നതിനും സഹകരണ ബാങ്കിംഗ് മേഖലയുടെ പങ്ക്’ എന്ന വിഷയത്തില്‍ കേരള ബാങ്ക് ഭരണസമിതി അംഗം ബി പരമേശ്വരന്‍ പിള്ള സംസാരിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ കരുത്ത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

X
Top