എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

മുന്‍ ബിപിസിഎല്‍ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ സിംഗ് ഒഎന്‍ജിസിയുടെ തലപ്പത്ത്

ന്യൂഡല്‍ഹി: മുന്‍ ബിപിസിഎല്‍ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ സിംഗ്, ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ചെയര്‍മാനായി നിയമിതനായി.60 വയസ് കഴിഞ്ഞ ഒരു വ്യക്തി വ്യത്യസ്ത പബ്ലിക് കമ്പനികളുടെ തലപ്പത്ത് എത്തുന്നത് ഇതാദ്യമാണ്. ആറ് പേരെ ഇന്റര്‍വ്യൂ ചെയ്ത ശേഷമാണ് ഓയില്‍ മിനിസ്ട്രി സിംഗിലേയ്ക്ക് എത്തിച്ചേര്‍ന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞമാസമാണ് സംഗ് ബിപിസിഎല്ലില്‍ നിന്നും വിരമിച്ചത്. നിലവില്‍ പെട്രോളിയം ആന്റ് നാച്ച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി)യുടെ തലവനായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ ശരിവയ്ക്കുകയാണെങ്കില്‍ ഒഎന്‍ജിസിയുടെ ചെയര്‍മാനായി 3 വര്‍ഷം അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാകും.

2021 മുതല്‍ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമില്ലാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഒരു മുതിര്‍ന്ന ബോര്‍ഡ് അംഗമാണ് ഇപ്പോള്‍ ചെയര്‍മാന്റെ കടമകള്‍ നിര്‍വഹിക്കുന്നത്. ഇതുവരെ മൂന്ന് പേര്‍ ഇത്തരത്തില്‍ ജോലി ചെയ്തു.

X
Top