പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ആരിസ്‌ഇന്‍ഫ്ര സൊല്യൂഷന്‍സ്‌ ഐപിഒ ജൂണ്‍ 18 മുതല്‍

രിസ്‌ ഇന്‍ഫ്ര സൊല്യൂഷന്‍സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂണ്‍ 18ന്‌ തുടങ്ങും. ജൂണ്‍ 20 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 210-222 രൂപയാണ്‌ ഇഷ്യു വില. 67 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഐപിഒ വഴി കമ്പനി 500 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌.

പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. പ്രൊമോട്ടര്‍മാരോ ഓഹരിയുടമകളോ ഓഹരി വില്‍പ്പന നടത്തുന്നില്ല. ഉയര്‍ന്ന ഇഷ്യു വില അനുസരിച്ച്‌ കമ്പനിയുടെ വിപണിമൂല്യം 1800 കോടി രൂപ ആയിരിക്കും.

ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധന ആവശ്യത്തിനും സബ്‌സിഡറിയായ ബില്‍ഡ്‌മെക്‌സ്‌-ഇന്‍ഫ്രയില്‍ നിക്ഷേപിക്കുന്നതിനും മറ്റൊരു സബ്‌സിഡറിയായ ആരിസ്‌ യൂണിടേണിന്റെ ഓഹരിയുടമകളില്‍ നിന്നും ഭാഗികമായി ഓഹരികള്‍ വാങ്ങുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

X
Top