ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ച് എആര്‍സികള്‍

ന്യൂഡല്‍ഹി: എല്ലാ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും നിഷ്‌ക്രിയ ആസ്തികള്‍ സ്വന്തമാക്കുകയുള്‍പ്പടെ പുതിയ ആര്‍ബിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ (എആര്‍സി). ഉയര്‍ന്ന ആസ്തിയുള്ളവരേയും കോര്‍പറേറ്റുകളേയും ഉള്‍പ്പെടുത്തി വാങ്ങാന്‍ യോഗ്യതയുള്ളവരുടെ നിര്‍വചനം വിപുലീകരിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ഇത് വഴി 6 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികളാണ് എആര്‍സികള്‍ക്ക് സ്വന്തമാക്കാനാകുക.

ഡീഫാള്‍ട്ടാകുന്നതിന് മുന്‍പ് സമ്മര്‍ദ്ദത്തിലായ വായ്പകള്‍ ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ക്ക് (എആര്‍സി) വില്‍ക്കാന്‍ ആര്‍ബിഐ നേരത്തെ ബാങ്കുകളെ അനുവദിച്ചിരുന്നു. രണ്ട് മാസം കാത്തിരുന്നതിന് ശേഷം മാത്രം വില്‍പന എന്ന മാനദണ്ഡം എടുത്തുമാറ്റപ്പെട്ടു. പുതിയ നിയമപ്രകാരം അടവ് തെറ്റിയാല്‍ ഉടന്‍ വായ്പകള്‍ എആര്‍സികള്‍ക്ക് വില്‍ക്കാം.

ഇതോടെ കേന്ദ്രസര്‍ക്കാര്‍ പ്രമോട്ട് ചെയ്യുന്ന നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡിന് (എന്‍എആര്‍സിഎല്‍) ഈ വര്‍ഷം കൂടുതല്‍ നിഷ്‌ക്രിയ ആസ്തികള്‍ സ്വരൂപിക്കാകും. 50,000 കോടി രൂപയെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ കഴിഞ്ഞവര്‍ഷം എന്‍എആര്‍സിഎല്‍ പരാജയപ്പെട്ടിരുന്നു. ജയ്പീ ഇന്‍ഫ്രാടെക്, എസ് എസ് എ ഇന്റര്‍നാഷണല്‍, ഹീലിയോസ് ഫോട്ടോ വോള്‍ട്ടായിക് ലിമിറ്റഡ് എന്നിവയില്‍ നിന്ന് 10,378 കോടി രൂപയുടെ വായ്പ നേടിയെടുക്കാന്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം സാധിച്ചത്.

28 അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളാണ് ഇന്ത്യയിലുള്ളത്.

X
Top