ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

രാജ്യത്ത് 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് കൂടി അംഗീകാരം

രാജ്യത്ത് 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് ഈ വര്‍ഷം അംഗീകാരം നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 2024-25ല്‍ 766 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ അറിയിച്ചു. മോദി സർക്കാരിന്‍റെ ആദ്യ 100 ദിവസങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദികരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജുകളുടെ എണ്ണത്തില്‍ 98% വര്‍ധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2013-14ല്‍ 387 ആയിരുന്നു മെഡിക്കല്‍ കോളേജുകളുടെ എണ്ണം. പിജി മെഡിക്കല്‍ സീറ്റുകള്‍ 2023-24ല്‍ 69,024 ആയിരുന്നത് 2024-25ല്‍ 73,111 ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പിജി സീറ്റുകളുടെ എണ്ണത്തില്‍ 39,460 സീറ്റുകളുടെ വര്‍ദ്ധന ഉണ്ടായി.
ബിഹാറില്‍ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സര്‍ക്കാര്‍ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും നദ്ദ അറിയിച്ചു. 2024 ഓഗസ്റ്റ് 12-ന് ബിഹാര്‍ സര്‍ക്കാര്‍ 150.13 ഏക്കര്‍ കൈമാറിയതോടെ എയിംസ് ദര്‍ഭംഗയുടെ കാര്യത്തിലുള്ള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭൂമി പ്രശ്നം പരിഹരിച്ചെന്നും മന്ത്രി അറിയിച്ചു.

X
Top