രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

ചാര സോഫ്റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: പെഗാസസ് ഉൾപ്പെടെയുള്ള ചാര സോഫ്റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്ന് ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ആപ്പിൾ മുന്നറിയിപ്പു നൽകിയത്.

2023 ഒക്ടോബറിലും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ സമാന അറിയിപ്പു നൽകിയിരുന്നു. കോൺഗ്രസ് നേതാവ് ശശി തരൂർ, ആം ആദ്മി പാർട്ടിയിലെ രാഘവ് ഛദ്ദ, തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര തുടങ്ങിയവർ അന്ന് മുന്നറിയിപ്പു ലഭിച്ചവരിൽ ഉൾപ്പെടുന്നു.

എൻ.എസ്.ഒ. ഗ്രൂപ്പ് എന്ന ഇസ്രയേലി കമ്പനിയുടെ പെഗാസസ് ചാര സോഫ്റ്റ്വേർ ഉപയോഗിച്ച് രാഷ്ട്രീയനേതാക്കൾ, പത്രപ്രവർത്തകർ തുടങ്ങി ഇന്ത്യയിലെ 29 ഐഫോണുകൾ നിരീക്ഷിച്ചു എന്ന ആരോപണം അന്വേഷിക്കാൻ 2021-ൽ സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരുന്നു.

അഞ്ചു മൊബൈൽ ഫോണുകളിലേ ഈ മാൽവേർ കണ്ടെത്തിയുള്ളൂ എന്ന് സമിതി 2022-ൽ റിപ്പോർട്ട് നൽകി.

X
Top