10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍ഫോര്‍ഡ് വീണ്ടും ഇന്ത്യയിലേയ്ക്ക്, എഞ്ചിന്‍ നിര്‍മ്മാണത്തിനായി 3250 കോടി രൂപ നിക്ഷേപിക്കുംഓരോ ശമ്പളക്കമ്മീഷനും നടപ്പിലാക്കിയ ശരാശരി വേതന, പെന്‍ഷന്‍ വര്‍ദ്ധനവ് 27 ശതമാനംജോലിക്ക് മികച്ച കൂലി നൽകുന്ന സംസ്ഥാനം ഇതാണ്

ഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

മുംബൈ: ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഇന്ത്യ വില്‍പ്പന വരുമാനം 102.5 ബില്യണ്‍ ഡോളറിലെത്തി. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കൂടുതലാണിത്. കമ്പനി രാജ്യത്ത് വിറ്റഴിച്ച ഐഫോണുകളുടെ എണ്ണവും എക്കാലത്തേയും ഉയര്‍ന്നതായി. നേട്ടത്തിന് കമ്പനി സിഇഒ ടിം കുക്ക് ഇന്ത്യന്‍ ഉപഭോക്താക്കളോട് നന്ദി പറഞ്ഞു.

“ഞങ്ങള്‍ ട്രാക്ക് ചെയ്യുന്ന ബഹുഭൂരിപക്ഷം വിപണികളിലും ഞങ്ങള്‍ വളര്‍ന്നു. വളര്‍ന്നുവരുന്ന വിപണികളില്‍ സെപ്റ്റംബര്‍ പാദ വരുമാന റെക്കോര്‍ഡും ഇന്ത്യയില്‍ എക്കാലത്തെയും മികച്ച വരുമാന റെക്കോര്‍ഡും ഞങ്ങള്‍ സ്ഥാപിച്ചു,” കമ്പനിയുടെ പോസ്റ്റ്-എണിംഗ്‌സ് കോളിനിടെ കുക്ക് പറഞ്ഞു.

വളര്‍ച്ചയുടെ ഒരു ഭാഗം നടപ്പ് വര്‍ഷത്തില്‍ ആരംഭിച്ച പുതിയ രണ്ട് സ്റ്റോറുകള്‍ വഴിയാണ്. 2025 വര്‍ഷത്തില്‍ ഇന്ത്യയിലെ വില്‍പ്പന ഏതാണ്ട് 15.5 ദശലക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്. 29 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവ്. ഇന്ത്യയുടെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി അഞ്ച് വര്‍ഷത്തിനുള്ളില്‍ 4% കുറഞ്ഞ് ഡിസംബറോടെ 155 ദശലക്ഷം യൂണിറ്റായി മാറുമെന്നും പ്രവചിക്കപ്പെടുന്നു.

കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കനുസരിച്ച്, ഐഫോണ്‍ 17 സീരീസിന്റെ ശക്തമായ പ്രകടനത്തിന്റെ ഫലമായി ഈ വര്‍ഷം ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പന 28% വളര്‍ച്ച കൈവരിക്കും. 2024ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16 സീരീസിന്റെ വില്‍പ്പനയേക്കാള്‍ 19% കൂടുതലാണ് പുതിയ ലോഞ്ചിന്റെ വില്‍പ്പന.

X
Top